ലോക്‌സഭാ സീറ്റില്‍ മലബാറിന് പുറത്തുള്ള സ്ഥാനാര്‍ഥി വേണ്ട; ആവശ്യം അവഗണിച്ചാല്‍ വയനാട്ടിലെ ഫലം മറിച്ചാകും
കോഴിക്കോട്: വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ മലബാറിന് പുറത്തുള്ള സ്ഥാനാര്‍ഥികളെ ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. എ.ഐ.സി.സി നിര്‍ദേശപ്രകാരം കോഴിക്കോട് മുക്കത്ത് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്് കെ. അജ്മല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മലബാറിലെ നേതാക്കളെ വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
മലബാറിനു പുറത്തു നിന്നുള്ളവര്‍ എത്ര ഉന്നത നേതാക്കളാണെങ്കിലും ഇനി വേണ്ട. യൂത്ത് കോണ്‍ഗ്രസിലുള്‍പ്പെടെ നിരവധി മികച്ച നേതാക്കള്‍ വയനാട് മണ്ഡലത്തിലും മലബാറിലുമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ട്രെയിന്‍ കയറി എത്തുന്ന നേതാക്കളെ ആവശ്യമില്ല. ആവശ്യം അവഗണിച്ചാല്‍ വയനാട്ടിലെ ഫലം മറിച്ചാകുമെന്നും പ്രമേയത്തിലുണ്ട്.
ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസിനെ വേദിയിലിരുത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ വികാരം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ എം.എം ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകള്‍ വയനാട് മണ്ഡലത്തില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം.
വയനാട് സീറ്റില്‍ വിജയസാധ്യത കൂടുതലാണ് എന്നതിനാല്‍ വയനാട് സീറ്റിനായി പാര്‍ട്ടിയില്‍ വലിയ തര്‍ക്കം തന്നെയാണ് നടക്കുന്നത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് വന്‍ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തില്‍ ജയിച്ചത്. അത് നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാവിനെ നിര്‍ത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. സംസ്ഥാനത്ത് തന്നെ യു.ഡി.എഫ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് വയനാട്. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണയും യു.ഡി.എഫ് തന്നെയാണ് വിജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."