ആലപ്പാട്ടെ ഖനനം മഴക്കാലത്ത് നിര്‍ത്തും- നിയമസഭയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം മഴക്കാലത്ത് നിര്‍ത്തി വെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വ്യവസ്ഥകള്‍ക്കുവിധേയമായി ഖനനം ആകാമെന്നാണ് മുല്ലക്കര രത്നാകരന് അധ്യക്ഷനായ നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഖനനം സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ഖനനം നിര്‍ത്തിവയ്ക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രി ഇ.പി ജയരാജന് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ച് കരിമണല്‍ ഖനനം നടത്തി പ്രദേശത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."