HOME
DETAILS

ശബരിമല പുന:പരിശോധന: വാദം പൂര്‍ത്തിയായി, വിധി പറയാനായി മാറ്റിവച്ചു

  
backup
February 06, 2019 | 7:20 AM

sabarimala-supreme-court-review-petitions

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദ- പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹരജികള്‍ വിധി പറയാനായി മാറ്റിവച്ചു.

രാവിലെ പത്തര മുതല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റുസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശമാണെന്നും വിലക്ക് ഭരണഘടനാ ലംഘനമാണെന്നും സര്‍ക്കാര്‍ എതിര്‍വാദത്തില്‍ പറഞ്ഞു.

ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാന്‍ കഴിയില്ല. തിരുപ്പതി, പുരി ജഗന്നാഥ് ക്ഷേത്രങ്ങളൊന്നും പ്രത്യേക വിഭാഗം അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു.

വാദം തുടങ്ങിയത് എന്‍.എസ്.എസ്

ശബരിമലയ്‌ക്കെതിരായ ഹരജി നല്‍കിയ എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. കെ. പരാശരനാണ് എന്‍.എസ്.എസിനു വേണ്ടി വാദിച്ചത്.

മതാചാരങ്ങളുടെ യുക്തി പരിശോധിക്കരുതെന്ന ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രിംകോടതി വിധി പരാശരന്‍ ചൂണ്ടിക്കാണിച്ചു. ശബരിമലയിലേത്ത് തൊട്ടുകൂടായ്മ പ്രശ്‌നമല്ലെന്നും പ്രതിഷ്ഠാ വിഷയമാണെന്നും പരാശരന്‍ വാദിച്ചു.

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല വിധിയെന്ന് ജസ്റ്റിസ് നരിമാന്‍

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് പരാശരന് മറുപടിയെന്നോണം ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

ശബരിമല തന്ത്രിക്കു വേണ്ടി വി.വി ഗിരി

ശബരിമല മന്ത്രിക്കു വേണ്ടി വി.വി ഗിരിയാണ് വാദം നടത്തിയത്. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന് വി.വി ഗിരി വാദിച്ചു. പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതീ പ്രവേശന വിലക്ക് ആവശ്യപ്പെടുന്നതെന്നും ഗിരി പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago