HOME
DETAILS
MAL
കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി
backup
February 06 2019 | 08:02 AM
വൈപ്പിന്‍: മുരിക്കുംപാടം പ്രദേശത്ത് രാത്രികാലങ്ങളില്‍ കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി.
കഞ്ചാവ് വില്‍പ്പന വര്‍ധിച്ചിട്ടും പൊലിസും എക്സൈസും പരിശേധന നടത്തുന്നില്ലന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. കഞ്ചാവിനു പുറമെ മറ്റു ലഹരി വസ്തുക്കളും പ്രദേശത്ത് വില്പന നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
അര്‍ധരാത്രിക്ക് ശേഷം പുറമേ നിന്നും ബൈക്കുകളില്‍ എത്തിയാണ് ആവശ്യക്കാര്‍ ഇവ വാങ്ങുവാന്‍ വരുന്നത്. പൊലിസ് ഈ പ്രദേശത്ത് നേരത്തെ നിരീക്ഷണത്തില്‍ പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇവിടേക്ക് യാതൊരു വിധ ശ്രദ്ധയും ചെലുത്തുന്നില്ല എന്നും പരിസരവാസികള്‍ പരാതിപ്പെട്ടു.
മുരിക്കുംപാടം ബോട്ട് ജെട്ടി പരിസരത്ത് ഇരുട്ടികഴിഞ്ഞാല്‍ കഞ്ചാവ് വില്പനയും ഉപയോഗവും കാരണം പ്രദേശവാസികള്‍ തികഞ്ഞ ഭയപ്പാടിലാണ് ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."