ആദായ നികുതി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി
ഡല്‍ഹി: ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്നും സുപ്രീംകോടതി. ജസ്റ്റിസ് എ. കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 2018 ഫെബ്രുവരിയില്‍ ശ്രേയ സെന്‍ എന്നിവരടക്കമുള്ള ഒരു സംഘം ഹര്‍ജിക്കാര്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ദില്ലി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഴയ ഉത്തരവെന്നും, ആധാറുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ ഉത്തരവില്‍ ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ ശരി വച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിക്കൊണ്ടുള്ള നിര്‍ണായകവിധി വന്നത് 2018 സെപ്തംബര്‍ 26നാണ്. ഭേദഗതികളോടെയാണ് ആധാര്‍ നിയമത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും പ്രവേശന പരീക്ഷകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ നിര്‍ബന്ധമല്ല. ആദായ നികുതിക്കും പാന്‍കാര്‍ഡിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാബെഞ്ചില്‍ ഭൂരിപക്ഷം ആധാറിനനുകൂലമായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ചിലെ ദീപക് മിശ്ര, എ. എം. ഖാന്‍വില്‍ക്കര്‍, എ.കെ. സിക്രി എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് അശോക് ഭൂഷണും വേവ്വെറെ വിധികളുമാണ് പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ വിധിക്കാണ് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."