HOME
DETAILS

എന്‍.ആര്‍.ഐ ബിസിനസുകാരനെ കൊലപ്പെടുത്തിയത് പെണ്‍കെണിയില്‍ പെടുത്തിയെന്ന് പൊലിസ്

  
backup
February 06 2019 | 18:02 PM

murder-nri-business-man

 


ഹൈദരാബാദ്: ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഹൈദരാബാദില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പെണ്‍കെണിയാണെന്ന് പൊലിസ്.
റിയല്‍ എസ്റ്റേറ്റ് ഏജന്റില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിനാണ് ചിഗുരുപതി ജയറാം എന്ന ബിസിനസുകാരനെ പെണ്‍കെണിയില്‍പെടുത്തി കൊലപ്പെടുത്തിയത്.


കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാകേഷ് റെഡ്ഡി, ഇയാളുടെ ഡ്രൈവര്‍ ശ്രീനിവസന്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ചിത്രം വച്ച വാട്‌സ്ആപ് അക്കൗണ്ട് ഉപയോഗിച്ചാണ് ബിസിനസുകാരനെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 31ന് വിജയവാഡക്കടുത്തുള്ള കൃഷ്ണ ജില്ലയിലെ നന്ദ്യഗാമ എന്ന സ്ഥലത്ത് ദേശീയ പാതയോരത്താണ് ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുകോടിയുടെ വായ്പ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് രാകേഷ് റെഡ്ഡി ജയറാമിനെ കൊലപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്.
തെലുങ്ക് ചാനലായ എക്‌സ്പ്രസ് ടി.വിയുടെ എം.ഡികൂടിയാണ് മരിച്ച ജയറാം. ഈ ചാനല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫ്‌ളോറിഡയില്‍ താമസമാക്കിയ ജയറാം ഹൈദരാബാദില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി വരാറുണ്ട്. റിയല്‍ എസ്റ്റേറ്റ് ഏജന്റായ രാകേഷ് റെഡ്ഡിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജയറാമിനുമേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു.


നിരന്തരം ഫോണ്‍ വന്നതിനെ തുടര്‍ന്ന് രാകേഷിന്റെ ഫോണ്‍ നമ്പര്‍ ജയറാം ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ എങ്ങനെയെങ്കിലും പണം തിരികെ കിട്ടുന്നതിനായി ഒരു യുവതിയുടെ ചിത്രം വച്ച് വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി ഇയാളെ കെണിയില്‍പ്പെടുത്തുകയായിരുന്നു. വാട്‌സ്ആപ് വഴി ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ എത്തിയ ജയറാമിനെ റെഡ്ഡി കെണിയില്‍ പെടുത്തുകയായിരുന്നു. ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തണമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ ജയറാമില്‍ നിന്ന് റെഡ്ഡിയും സംഘവും പണം ആവശ്യപ്പെട്ടു.
എന്നാല്‍ ആറ് ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇത് അംഗീകരിക്കാന്‍ രാകേഷ് റെഡ്ഡി തയാറായില്ല. തുടര്‍ന്ന് നടന്ന വാക്കേറ്റത്തില്‍ തലക്ക് അടിയേറ്റ് ജയറാം മരിച്ചു.


തുടര്‍ന്ന് ജയറാമിന്റെ കാറില്‍ തന്നെ മൃതദേഹം കിടത്തി വിജയവാഡക്കടുത്ത് ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago