ഏകദിന ശില്പശാല നടത്തി വിഹ്വലതകള്‍ പങ്കിട്ട് ട്രാന്സ്ജെന്ഡറുകള്
ആലപ്പുഴ:സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ ട്രാന്‍സ്ജെന്‍ഡര്‍ ശില്പശാല നടത്തി.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ ശില്പശാലയില് ചര്‍ച്ചയായി. ട്രാന്‍സ്ജെന്‍ഡറായ ഗീതു തന്റെ അനുഭവങ്ങള്‍ സദസില്‍ പങ്കുവച്ചു.
ഭിന്നലിംഗക്കാര്‍ക്കായുള്ള ശില്‍പ്പശാല ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഭിന്ന ലിംഗക്കാരുടെ പാര്‍പ്പിട സൗകര്യമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കു വരുന്ന വര്‍ഷം നഗരസഭാ ബജറ്റില്‍ സ്ഥാനമുണ്ടാകുമെന്ന് തോമസ് ജോസഫ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായകെ.റ്റി.മാത്യു, കെ.കെ അശോകന്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മനോജ്കുമാര്‍, നഗരസഭാംഗം എ.എം നൗഫല്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അനിറ്റ എസ്. ലിന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി സുദര്ശനന്, ഡോ.അനുവര്‍ഗീസ്, വുമണ്‍ പ്രോട്ടക്ഷന്‍ ഓഫിസര്‍ സി ജീജ, വി.എസ് സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."