HOME
DETAILS

സ്വന്തമായി വിതച്ചും കൊയ്തും മാതൃകയായി വിശ്വംഭരന്‍-മോഹിനി ദമ്പതികള്‍

  
backup
February 07, 2019 | 3:24 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d

നജീബ് മുറ്റിച്ചൂര്‍


അന്തിക്കാട്: മണലൂര്‍ താഴം കോള്‍ പടവില്‍ സ്വന്തമായി വിതച്ചും കൊയ്തും വിശ്വംഭരന്‍ മോഹിനി ദമ്പതികള്‍ക്ക് വേറിട്ട ഹരിതപാത. കോള്‍ പാടങ്ങളിലെ നെല്‍കൃഷി പൂര്‍ണമായും യന്ത്രവല്‍ക്കരണത്തിന് വഴിമാറിയ കാലത്താണ് അറുപത്തിയഞ്ചിന്റെ നിറവിലും സ്വന്തമായി കൃഷി ചെയ്ത് ദമ്പതികള്‍ മാതൃകയാകുന്നത്. മണലൂര്‍ താഴം കോള്‍ പടവില്‍ തന്റെ 29 സെന്റ് നിലത്തില്‍ കാല്‍ നൂറ്റാണ്ടായി നിലമൊരുക്കലും കൊയ്ത്തും മെതിയുമെല്ലാം ചെയ്യുന്നത് വേളൂക്കാട്ടില്‍ വിശ്വംഭരനും ഭാര്യ മോഹിനിയുമാണ്. വിശ്വംഭരനു പ്രായം 65 ഉം മോഹിനിയ്ക്ക് 63 ഉം ആണ്.
പ്രായാധിക്യത്തിലും സ്വന്തമായി അധ്വാനിച്ച് മറ്റു കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും മാതൃകയാവുകയാണ് ഈ ദമ്പതികള്‍. 25 വര്‍ഷം മുന്‍പാണ് മണലൂര്‍ താഴം കേള്‍പടവില്‍ വിശ്വംഭരന്‍ സ്വന്തമായി 29 സെന്റ് നിലം വാങ്ങിയത്. അന്നു മുതല്‍ വിശ്വംഭരന്റെ കോള്‍ പാടത്ത് കൊയ്ത്തുയന്ത്രത്തിന്റെ ആരവങ്ങളില്ല. വിതയും കൊയ്ത്തും കറ്റ മെതിക്കലുമെല്ലാം ഇവര്‍ തന്നെ സ്വന്തമായി ചെയ്യുന്നു. ഇതുവരെയും പതിവ് തെറ്റിച്ചിട്ടില്ലെന്ന് വിശ്വംഭരന്‍ പറഞ്ഞു. വിശ്വംഭരനും മോഹിനിയും ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ടാണ് 29 സെന്റ് നിലംകൊയ്തത്. അരിവാള്‍ ഉപയോഗിച്ച് കൈ കൊയ്ത്ത് നടത്തിയ നെല്‍ച്ചെടികള്‍ പാടത്ത് ഉണങ്ങാനായി വിതറിയിട്ടു. അടുത്ത ദിവസം വിതറിയിട്ട നെല്‍ച്ചെടികള്‍ കറ്റയാക്കി കെട്ടി. പിന്നീട് ഇരുവരും ചേര്‍ന്ന് കാലില്‍ മെതിച്ചു. 140 പറ നെല്ലാണ് ഇവര്‍ക്ക് ലഭിച്ചത്. രാസവളം അപൂര്‍വമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. കാഞ്ഞാണി പുത്തന്‍ കളത്തിനു സമീപം താമസിക്കുന്ന വിശ്വംഭരന് മണലൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  3 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago