HOME
DETAILS

പുറത്തൂരിലെ കുടിവെള്ള പദ്ധതികള്‍ 'വെള്ളത്തില്‍'

  
backup
March 09, 2017 | 8:43 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6

തിരൂര്‍: പുറത്തൂരിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനായി പഞ്ചായത്ത് സ്ഥാപിച്ച പൊതുജല സംഭരണിയും ടാപ്പുകളും ഉപയോഗ ശൂന്യം.
കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ഉപ്പ് കലര്‍ന്ന വെള്ളമായതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ശുദ്ധജല സംഭരണി മുഖേനയുള്ള ജല വിതരണവും നിലച്ചു. ചുറ്റിലും വെള്ളത്താല്‍ മൂടപ്പെട്ട പ്രദേശമായിട്ടും പുറത്തൂര്‍ നിവാസികളായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. നിലവില്‍ പല പ്രദേശങ്ങളിലും ദിവസങ്ങള്‍ കഴിഞ്ഞാണ് ശുദ്ധജലമെത്തുന്നത്. പൊതുടാപ്പില്‍ നിന്ന് പത്തുകുടം വീതം ഓരോ കുടുംബങ്ങള്‍ക്കും വെള്ളം എടുക്കാമെന്നാണ് നിലവിലെ ധാരണ.
എന്നാല്‍ ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതിനാല്‍ ലഭ്യമായി രണ്ടു ദിവസത്തിനകം തന്നെ വെള്ളം തീര്‍ന്നു പോകുന്നതാണ് ദുരിതത്തിന് കാരണം.
വെള്ളത്തിനായി അഞ്ചു ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് പുറത്തൂര്‍ നിവാസികള്‍. പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പൊതുജല വിതരണത്തിനായി ടാങ്കും വീടുകളില്‍ കണക്ഷനും പഞ്ചായത്ത് സ്ഥാപിച്ചെങ്കിലും പമ്പുസെറ്റും മറ്റ് സജ്ജീകരണങ്ങളും  ഒരുക്കിയിട്ടില്ല. മോട്ടോര്‍ സ്ഥാപിക്കാന്‍ ഫണ്ടില്ലാതായതോടെ പല പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  2 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  2 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  2 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  2 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  2 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  2 days ago