അത് വെറും തള്ളല്ല, രവി പൂജാരി ജോര്‍ജിനെ വിളിച്ചത് ആറു തവണ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി പി.സി. ജോര്‍ജ് എം.എല്‍.എയെ ഭീഷണിപ്പെടുത്തിയതിനു തെളിവ്. ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോള്‍ രേഖകളില്‍ ജോര്‍ജിന്റെയും നമ്പരുണ്ട്. ഭീഷണിപ്പെടുത്തിയതടക്കം ആറു തവണ രവി പൂജാരി ജോര്‍ജിനെ വിളിച്ചിരുന്നു. ജനുവരി 11,12 തിയതികളിലാണ് ഫോണ്‍വിളികള്‍ എത്തിയത്.
സെനഗലില്‍ നിന്നാണ് ഇന്റര്‍നെറ്റ് ഫോണ്‍ എത്തിയതെന്നും കണ്ടെത്തി. ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു തനിക്ക് രവി പൂജാരിയുടെ ഭീഷണി വന്നതായി പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസ രൂപത്തിലാണു സ്വീകരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് രവി പൂജാരിയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പി.സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി,ഭാഷകളിലായാണ് ഭീഷണി കോള്‍ എത്തിയത്. ഒരു കോളില്‍ ഫ്രാങ്കോ മെത്രാന്‍ എന്ന പരാമര്‍ശം ഉണ്ടായി. ഇതാണ് കന്യാസ്ത്രീ കേസുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷനാണ് ഭീഷണിക്ക് കാരണമായെതന്ന് വ്യക്തമായത്. അറിയാവുന്ന ഇംഗ്ലീഷ് തെറിയൊക്കെ തിരിച്ച് പറഞ്ഞു, മക്കളുടെ പേരെടുത്ത് പറഞ്ഞ് ഒരാളെ കൊല്ലുമെന്നായിരുന്നു ഭീഷണി.
ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഇളയ മകന് അവന്‍ അറിയാതെ തന്നെ സുരക്ഷ ഏര്‍പ്പെടുത്തി. മൂത്ത മകന്റെ കൂടെ സുരക്ഷയ്ക്ക് എപ്പോഴും ആളുണ്ടാകും. കോള്‍ കിട്ടിയ ശേഷം പൊലിസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."