വടകരയില്‍ വീണ്ടും ലോറിയപകടം; രണ്ടുപേര്‍ക്ക് പരുക്ക്
വടകര: ദേശീയപാതയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ലോറിയപകടം. ചെങ്കല്ല് കയറ്റിയെത്തിയ ലോറി ഓട്ടോറിക്ഷക്ക് മുകളില്‍ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ ആലുക്കാസ് ജ്വല്ലറിക്ക് സമീപമാണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ല് കയറ്റിയെത്തിയ കെ.എല്‍ 65 ബി 6268 ലോറിയില്‍ തൊട്ടുപിന്നില്‍ നിന്നെത്തിയ കെ.എല്‍ 10 ബി.എ 1570 ടോറസ് ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ചെങ്കല്ല് ലോറി കെ.എല്‍ 18 എഫ് 6293 ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ നിശ്ശേഷം തകര്‍ന്നു. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ സിദ്ധാശ്രമത്തിനു സമീപത്തെ ശശിയേയും ലോറി ഡ്രൈവറേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പെട്ട ടോറസ് ലോറി കടത്തനാട് മാര്‍ബിള്‍സിന് മുന്നിലിടിച്ചാണ് നിന്നത്. രണ്ടു ലോറികള്‍ക്കും സാരമായ കേടുപറ്റി. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. റോഡിലും പരിസരത്തും ചെങ്കല്ല് വീണത് യാത്രക്കു കുറേ നേരത്തേക്ക് ബുദ്ധിമുട്ടായി.
കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ വടക്കു പെരുവാട്ടുംതാഴെ ചെങ്കല്ല് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ലോറി ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. പുലര്‍ച്ചെയുള്ള അപകടങ്ങള്‍ക്ക് കാരണം ഉറക്കവും രേഖകളില്ലാതെ ചെങ്കല്ല് കൊണ്ടുപോകാനുള്ള വ്യഗ്രതയുമാണെന്നാണ്് അധികാരികളുടെ അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."