HOME
DETAILS

വനിതാ കമ്മിഷന്‍ സിറ്റിങ്: 'വിശ്വാസ്യതയില്ലാത്ത മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ തകര്‍ക്കുന്നു'

  
backup
February 08 2019 | 04:02 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99-4

തിരുവന്തപുരം: വിശ്വാസ്യതയില്ലാത്ത മാട്രിമോണിയല്‍ സൈറ്റുകളും ഇവര്‍ നല്‍കുന്ന വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും സംസ്ഥാനത്ത് വിവാഹബന്ധങ്ങള്‍ തകരുന്നതിന് ഇടയാക്കുന്നതായി വനിതാ കമ്മിഷന്‍ അംഗം ഇ.എം രാധ.
ഇത്തരം മാട്രിമോണിയല്‍ സൈറ്റുകളില്‍ പലപ്പോഴും തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. ചിലപ്പോള്‍ സ്ത്രീധനം ഉള്‍പ്പെടെയുള്ള യാതൊരു ഡിമാന്റുമില്ലെന്ന രീതിയിലാകും പരസ്യങ്ങള്‍. ഇത് വിശ്വസിച്ച് വിവാഹങ്ങളിലേക്ക് എത്തും. എന്നാല്‍ പലപ്പോഴും വിവാഹ ശേഷമാവും പണവും വസ്തുവും വാഹനവുമെല്ലാം ഉള്‍പ്പെട്ട സ്ത്രീധന പട്ടിക എത്തുക. ഇത് പല വിവാഹബന്ധങ്ങളും തകരാന്‍ ഇടയാക്കുന്നതായി അവര്‍ പറഞ്ഞു. പല കേസുകളും ഒടുവില്‍ വനിതാ കമ്മിഷനിലേക്കാണ് എത്തുന്നത്. ബന്ധുക്കള്‍ കണ്ട് ഉറപ്പിക്കുന്ന വിവാഹങ്ങളാവുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറയും. പരസ്പരം കുടുംബ പശ്ചാത്തലവും മറ്റും അറിയാന്‍ സാധിക്കുന്നതാണ് പരാതികളും വ്യവഹാരങ്ങളും കുറക്കുന്നത്.
കമ്മിഷന് മുന്നില്‍ എത്തുന്ന ഇത്തരം കേസുകളില്‍ അടുത്തിടെയായി ആശങ്ക ഉയര്‍ത്തുന്ന വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവാഹങ്ങള്‍ വ്യവഹാരങ്ങള്‍ക്കുള്ളതായി മാറുന്നത് കുടുംബബന്ധത്തിന്റെ തകര്‍ച്ചക്കും കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്കുമെല്ലാം തടസമാകുന്ന സ്ഥിതിയായി മാറുകയാണെന്നും ഇ.എം രാധ പറഞ്ഞു.  വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യങ്ങള്‍ അപവാദ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സമൂഹത്തില്‍ വര്‍ധിക്കുന്നതിന്റെ പ്രതിഫലനം കമ്മിഷനിലേക്കും എത്തുന്നതായി മറ്റൊരു അംഗമായ ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. നേരിട്ട് തെറിപറയുന്നതിന് പകരം അയല്‍വാസികള്‍ വീട്ടിനകത്തേക്ക് കയറി മൊബൈല്‍ നമ്പറില്‍ തെറി വാട്ട്‌സ്ആപ്പ് ചെയ്യുന്ന അവസ്ഥായാണ് നിലനില്‍ക്കുന്നത്.  ഇത്തരം കേസുകളും വര്‍ധിച്ചിട്ടുണ്ട്. കമ്മിഷനെ സമീപിക്കുന്നവരോട് ഇത്തരം നിസാര പ്രശ്‌നങ്ങള്‍ക്കായി കമ്മിഷന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന നിര്‍ദേശമാണ് കമ്മിഷന് വയ്ക്കാനുള്ളത്. സ്ത്രീകള്‍ക്ക് അഭിഭാഷകരുടെ സഹായമില്ലാതെ നേരിട്ട് പരാതികള്‍ക്ക് ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും പരിഹാരമുണ്ടാക്കാനുള്ള സംവിധാനമാണ് വനിതാ കമ്മിഷനെന്ന് പരാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മറക്കരുതെന്നും അവര്‍ പറഞ്ഞു.

 

കമ്മിഷന്‍ പരിഗണിച്ചത് 155 കേസുകള്‍; 21 കേസുകള്‍ പരിഹരിച്ചു


തിരുവനന്തപുരം: ഗാര്‍ഹിക പീഡനവും സ്വത്ത് തട്ടിയെടുക്കലും പങ്കാളിയെ സംശയിക്കലുമുള്‍പ്പെടെയുള്ള 155 കേസുകള്‍ പരിഗണിച്ചതായും ഇതില്‍ 21 കേസുകളില്‍ തീര്‍പ്പുണ്ടാക്കിയതായും വനിതാ കമ്മിഷന്‍.  ഇന്നലെ നടന്ന സിറ്റിങ്ങില്‍ രണ്ടെണ്ണം കൗണ്‍സിലിങ്ങിനായി മാറ്റി. 11 കേസുകളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മിഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.  ഭര്‍ത്താവിനെ വേണ്ടെന്നു വച്ച് രണ്ടു ചെറിയ പെണ്‍കുട്ടികളുമായി സ്ഥലംവിട്ട വട്ടിയൂര്‍കാവില്‍നിന്നുള്ള യുവതിയുടെ കേസ്, രഹസ്യബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവ് വീടിന്റെ ഒന്നാം നിലയില്‍നിന്ന് തള്ളിയിട്ട് പരുക്കേല്‍പ്പിച്ച വീട്ടമ്മയുടെ കേസ്, സ്ഥലം വില്‍ക്കാന്‍ തയാറാകാത്തതിന് അയല്‍വാസി വീടിന്റെ ഒരു ഭാഗം തകര്‍ക്കുകയും വസ്തു കൈയേറുകും ചെയ്ത നെടുമങ്ങാട് സ്വദേശി ഫയല്‍ ചെയ്ത കേസ് തുടങ്ങിയവയാണ് പരിഗണിച്ചത്.  കമ്മിഷന്‍ അംഗങ്ങളായ ഇ.എം രാധ, ഡോ. ഷാഹിദ കമാല്‍, അഡ്വ. എം.എസ് താര, സി.ഐ എം. സുരേഷ് കുമാര്‍, കമ്മിഷന്‍ ഡയരക്ടര്‍ വി.യു കുര്യാകോസ്, എസ്.ഐ എല്‍. രമ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago