ലോക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ 'വഴി'യൊരുക്കി കേന്ദ്രം; ദൂരദര്‍ശനില്‍ 'രാമായണം' പുനസംപ്രേഷണം ചെയ്യുന്നു
മുംബൈ: കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറാറന് വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്ശന് സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറയുന്നത്.
നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയിച്ചിരുന്നു.
രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡുമാണ് സംപ്രേഷണം ചെയ്യുക.
വാല്മീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. 55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്ത പരമ്പര ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര എന്ന ഖ്യാതി കൂടി ഇതിനുണ്ട്. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായി ഉപയോഗിച്ച പരമ്പര കൂടിയായിരുന്നു രാമായണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."