HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കം; ആര്‍.എസ്.എസ് പട്ടിക തള്ളി ശ്രീധരന്‍ പിള്ള

  
backup
February 08, 2019 | 6:45 PM

bjp-problrm

ടി.കെ ജോഷി#

 

 


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പി-ആര്‍.എസ്.എസ് തര്‍ക്കം മറനീക്കി പുറത്തേക്ക്.
പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളതും തങ്ങളുടെ അനുകൂലികളുമായ സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍.എസ്.എസ് തയാറാക്കിയിരിക്കെ ആ പട്ടികയെ പൂര്‍ണമായും തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രംഗത്തുവന്നു. ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍.എസ്.എസ് പട്ടികയെ ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്.


മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളേയും ശ്രീധരന്‍ പിളള നിഷേധിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഞാനാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റെന്നും അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


താനറിയാതെ ഒരു ചര്‍ച്ചയോ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി രമേശിനെയും പി.കെ കൃഷ്ണദാസിനെയും മറ്റും നിര്‍ത്തി ആര്‍.എസ്.എസ് സ്ഥാനാര്‍ഥി പട്ടികയില്‍ മേധാവിത്വം നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ശ്രീധരന്‍ പിള്ള എതിര്‍നിലപാട് സ്വീകരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ ആര്‍.എസ്.എസ് തീരുമാനിക്കുന്നതിനെതിരേ ഒരു വിഭാഗം ബി.ജെ.പിയില്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയെ തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.


ശബരിമലയിലെ യുവതീ പ്രവേശന വിഷയവും തുടര്‍ന്ന് സംഘടിപ്പിച്ച പ്രക്ഷോഭത്തേയും സുവര്‍ണാവസരമായി കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  3 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  3 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  3 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  3 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  3 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  3 days ago