HOME
DETAILS

വിശ്വാസവോട്ടെടുപ്പിന്റെ വിഡിയോ സ്റ്റാലിന് നല്‍കാന്‍ കര്‍ശന നിര്‍ദേശം

  
backup
March 10, 2017 | 7:07 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ എടപ്പാടി പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിനിടെ നടന്ന സംഭവങ്ങളുടെ വിഡിയോ പകര്‍പ്പ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന് നല്‍കാന്‍ നിയമസഭാ സെക്രട്ടറിയോട് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചു. ഫെബ്രുവരി 18നു നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണിത്.രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന ഡി.എം.കെയുടെയും പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിമത എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെയും ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നാണ് നിയമസഭയില്‍ ഉന്തും തള്ളും സ്പീക്കറുടെ ഡയസ് കൈയേറ്റവുമടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നത്. തുടര്‍ന്ന് ഡി.എം.കെ എം.എല്‍.എമാരെ പുറത്താക്കിയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. വിശ്വാസവോട്ടെടുപ്പ് അസാധുവാണെന്ന് കാണിച്ചാണ് സ്റ്റാലിന്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സംഭവത്തിന്റെ വിശദമായ വിഡിയോ പകര്‍പ്പ് സ്റ്റാലിനു നല്‍കണമെന്ന് നിയമസഭാ സെക്രട്ടറിയോട് നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുണ്ടായില്ലെന്ന് സ്റ്റാലിന്റെ അഭിഭാഷകന്‍ ആര്‍. ശണ്‍മുഖദാസ് സുന്ദരം ആക്ടിങ് കോടതി മുന്‍പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  a day ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  a day ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  a day ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  a day ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  a day ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  a day ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  a day ago