അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കണം: തുഷാര്‍
പറവൂര്‍ : സമര പ്രസ്ഥാനമായ എസ്.എന്‍.ഡി.പി യോഗത്തെ ആര്‍. ശങ്കറിന്റെ കാലത്തിനു ശേഷം വന്ന നേതാക്കള്‍ വഴിമാറി വിട്ടതാണ് സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ കിട്ടിതെ പോയതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പറവൂര്‍ യൂണിയന്റെ അറിവിന്റെ ദര്‍ശനോത്സവത്തില്‍ സംഘടന എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ആര്‍ ശങ്കറിനു ശേഷം വന്ന നേതാക്കള്‍ രാഷ്ടീയതാല്‍പര്യങ്ങള്‍ക്കു യോഗത്തെ ഉപയോഗിച്ചു.
വോട്ട് ലഭിക്കാന്‍ ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായി പ്രചരിപ്പിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം ഏറ്റെടുത്ത കാലഘട്ടം വരെ യോഗത്തിന്റെ വളര്‍ച്ച പടവലങ്ങ പോലെയായിരുന്നു.
യോഗം വീണ്ടും സംഘടന ശക്തിയാര്‍ജ്ജിച്ചതോടെ തകര്‍ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടക്കുന്നു.
ഗുരുദേവന്റെ ദര്‍ശനങ്ങളെ രാഷ്ടീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ ഓരോ പാര്‍ട്ടിക്കാരും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു.
എസ്.എന്‍.ഡി.പിയോഗം സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് സമൂഹം ഇന്ന് അനുഭവിക്കുന്നത്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയക്കാര്‍ നേടിയെടുത്താണെന്ന് കള്ളപ്രചരണം നടത്തുന്നു.
ചരിത്രം മനസിലാക്കാതെ സമുദായത്തില്‍പ്പെട്ട യുവാക്കാള്‍ രാഷ്ട്രീയക്കാരുടെ കള്ളപ്രചരണം ഏറ്റുപാടുന്നത്.
മതേതരത്വവും കമ്മ്യൂണിസവും പറയുന്ന ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ വേണ്ടതിലുമധികം വാരിക്കൊടുക്കുമ്പോള്‍ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സമൂഹ്യ നീതി നിഷേധിക്കുകയാണ്.
സംഘിട്ടിച്ച് ശക്തരാകുക എന്ന ഗുരുസന്ദേശം ഇനിയും കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ ഭാവി ഭയാകനകമായിരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
പറവൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംഘടന ശക്തിയാര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ യോഗം കൗണ്‍സിലര്‍ പി.ടി. മന്മദന്‍ മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ സെക്രട്ടറി ഹരി വിജയന്‍, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ സുധി വള്ളുവള്ളി, സൈബര്‍ സേന ജില്ലാ വൈസ് ചെയര്‍മാന്‍ സി.ആര്‍. ഭാഗ്യരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."