ചങ്ങനാശേരിയുടെ ചരിത്രം പറയാന്‍ പൈതൃക മ്യൂസിയമൊരുങ്ങുന്നു
ചങ്ങനാശേരി : ചങ്ങനാശേരിയുടെ ചരിത്രം വിളിച്ചോതുന്ന പൈതൃക മ്യൂസിയത്തിന് പുഴവാത് കുമാരമംഗലത്ത് മനയില്‍ അരങ്ങൊരുങ്ങുന്നു.
പൈതൃക മ്യൂസിയം പദ്ധതി സാക്ഷാത്കരിക്കുന്നതിന് മുന്‍ എം. എല്‍. എ കെ.ജി.എന്‍. നമ്പൂതിപ്പാടിന്റെ തറവാടായ കുമാരമംഗലത്ത് മന സംസ്ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. പദ്ധതിക്കായി 1.42കോടി രൂപ അനുവദിക്കുകയും ഇതില്‍ ആദ്യഗഡുവായ 42.16 ലക്ഷം രൂപ വിനിയോഗിച്ച് മനയിലെ കുടുംബാംഗങ്ങള്‍ക്കായി പുതിയ വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കിയോളജി വിഭാഗം മന ഏറ്റെടുക്കണമെന്നത് കെ.ജി.എന്നിന്റെ ആഗ്രഹമായിരുന്നെന്ന് മകന്‍ കെ.എന്‍. അശോകന്‍ പറഞ്ഞു.
15 സെന്റ് സ്ഥലത്താണ് ആയിരം വര്‍ഷത്തിനടുത്ത് ചരിത്ര പാരമ്പര്യമുള്ള കുമാരമംഗലത്ത് മന സ്ഥിതി ചെയ്യുന്നത്. മനയുടെ പൗരാണികത അതേ പോലെ തന്നെ കാത്തു സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. എട്ടു വീട്ടില്‍ പിളളമാരെ നിഗ്രഹിച്ച് എട്ട് കുടങ്ങളിലാക്കി കുടിയിരുത്തിയെന്ന് ചരിത്രമുള്ള വേട്ടടിക്കാവ് ക്ഷേത്രമാണ് കുമാരമംഗലം മനയുടെ കുടുംബക്ഷേത്രം. മന പുരാവസ്തു വകുപ്പ് ഏറ്റെടുത്താലും ക്ഷേത്രത്തിലെ പാരമ്പര്യ പൂജകള്‍ക്ക് യാതൊരു തടസ്സവും വരാന്‍ പാടില്ല എന്ന് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രമുറങ്ങുന്ന മനയിലെ നാലുകെട്ടും നിലവറയും നെല്ലറയും എല്ലാം കേരളീയ ശില്‍പകലയുടെ മകുടോദാഹരണങ്ങളാണ്. കിഴക്കിനി, പടിഞ്ഞാറിനി, വടക്കിനി, തെക്കിനി എന്നിങ്ങനെ നാല് മുറികളും നാലുകെട്ടും വല്യതളവുമാണ് കുമാരമംഗലത്ത് മനയിലുള്ളത്. സംസ്ഥാന സാംസ്‌കാരിക വകുപ്പും ആര്‍ക്കിയോളജി വിഭാഗവും ഒത്തുചേര്‍ന്നാണ് പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളത്.
സ്ഥലം ഏറ്റെടുക്കലിനു ശേഷം അടുത്ത ഘട്ടമെന്ന നിലയില്‍ മനയ്ക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റെജി കുമാര്‍ പറഞ്ഞു.
ചങ്ങനാശേരി : ചങ്ങനാശേരിയുടെ ചരിത്രം വിളിച്ചോതുന്ന പൈതൃക മ്യൂസിയത്തിന് പുഴവാത് കുമാരമംഗലത്ത് മനയില്‍ അരങ്ങൊരുങ്ങുന്നു.
പൈതൃക മ്യൂസിയം പദ്ധതി സാക്ഷാത്കരിക്കുന്നതിന് മുന്‍ എം. എല്‍. എ കെ.ജി.എന്‍. നമ്പൂതിപ്പാടിന്റെ തറവാടായ കുമാരമംഗലത്ത് മന സംസ്ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. പദ്ധതിക്കായി 1.42കോടി രൂപ അനുവദിക്കുകയും ഇതില്‍ ആദ്യഗഡുവായ 42.16 ലക്ഷം രൂപ വിനിയോഗിച്ച് മനയിലെ കുടുംബാംഗങ്ങള്‍ക്കായി പുതിയ വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുï്. ആര്‍ക്കിയോളജി വിഭാഗം മന ഏറ്റെടുക്കണമെന്നത് കെ.ജി.എന്നിന്റെ ആഗ്രഹമായിരുന്നെന്ന് മകന്‍ കെ.എന്‍. അശോകന്‍ പറഞ്ഞു.
15 സെന്റ് സ്ഥലത്താണ് ആയിരം വര്‍ഷത്തിനടുത്ത് ചരിത്ര പാരമ്പര്യമുള്ള കുമാരമംഗലത്ത് മന സ്ഥിതി ചെയ്യുന്നത്. മനയുടെ പൗരാണികത അതേ പോലെ തന്നെ കാത്തു സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. എട്ടു വീട്ടില്‍ പിളളമാരെ നിഗ്രഹിച്ച് എട്ട് കുടങ്ങളിലാക്കി കുടിയിരുത്തിയെന്ന് ചരിത്രമുള്ള വേട്ടടിക്കാവ് ക്ഷേത്രമാണ് കുമാരമംഗലം മനയുടെ കുടുംബക്ഷേത്രം. മന പുരാവസ്തു വകുപ്പ് ഏറ്റെടുത്താലും ക്ഷേത്രത്തിലെ പാരമ്പര്യ പൂജകള്‍ക്ക് യാതൊരു തടസ്സവും വരാന്‍ പാടില്ല എന്ന് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുï്. ചരിത്രമുറങ്ങുന്ന മനയിലെ നാലുകെട്ടും നിലവറയും നെല്ലറയും എല്ലാം കേരളീയ ശില്‍പകലയുടെ മകുടോദാഹരണങ്ങളാണ്. കിഴക്കിനി, പടിഞ്ഞാറിനി, വടക്കിനി, തെക്കിനി എന്നിങ്ങനെ നാല് മുറികളും നാലുകെട്ടും വല്യതളവുമാണ് കുമാരമംഗലത്ത് മനയിലുള്ളത്. സംസ്ഥാന സാംസ്‌കാരിക വകുപ്പും ആര്‍ക്കിയോളജി വിഭാഗവും ഒത്തുചേര്‍ന്നാണ് പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളത്.
സ്ഥലം ഏറ്റെടുക്കലിനു ശേഷം അടുത്ത ഘട്ടമെന്ന നിലയില്‍ മനയ്ക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റെജി കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."