HOME
DETAILS
MAL
ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് താല്‍ക്കാലിക ഭിത്തി നിര്‍മിക്കുന്നു
backup
June 22 2016 | 00:06 AM
ഫറോക്ക്: കടലാക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് താല്‍ക്കാലിക സംരക്ഷണത്തിനായി ഭിത്തികെട്ടാന്‍ കല്ലിറക്കി തുടങ്ങി. ഇന്ന് തന്നെ തീരത്ത് കല്ലിടല്‍ തുടങ്ങിയേക്കും. രണ്ടാഴ്ച മുമ്പ് തുടങ്ങിയ രൂക്ഷമായ കടലാക്രമണത്തില്‍ ഗോതീശ്വരം ക്ഷേത്ര റോഡ് പരിസരത്തെ തീരം കരയെടുത്ത് വീടുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്നു എം.എല്‍.എ, കലക്ടര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തീര സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇറിഗേഷന്‍ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനോട് വി.കെ.സി.മമ്മദ്കോയ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ഭിത്തി നിര്‍മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചത്. തീരം പൂര്‍ണമായി സംരക്ഷിക്കുന്നതിനായി 3.70 കോടി രൂപയുടെ പദ്ധതി തയാറാക്കി നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."