പ്രതികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത് സീനത്തിന്റെ മൊബൈല്‍
അഗളി: സീനത്തിനെയും മകന്‍ ഷാിഫിനെയേയും കൊലചെയ്തതാണന്ന് പൊലിസ് മനസിലാക്കിയത് സീനത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. സീനത്തിന്റെ ഫോണ്‍ ഇവരുടെ തിരോധാനത്തിന് പിന്നില്‍ തന്നെ പൊലിസ് പരിശോധനനടത്തി വന്നിരുന്നു എന്നാല്‍ ഈ ഫോണ്‍ ഉപയോഗിച്ചതായ് കാണ്ടിരുന്നില്ല. എന്നാല്‍ പുതിയ അന്വേഷണ സംഘം ഫോണ്‍ പരിശോധന നടത്തിയതില്‍ ഉപയോഗിക്കുന്നതായ് കണ്ടെത്തി. ഫോണിന്റെ ഉടമയെ വിളിച്ച് വരുത്തി അന്വേഷിച്ചതില്‍ ഫോണ്‍ ശങ്കര്‍ വിറ്റതാണന്നും അറിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥനത്തില്‍ ശങ്കറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതില്‍ സീനത്തിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നുമാത്രമാണ് കൊണ്ടു പോയിട്ടൊള്ളുവെന്ന് ഈ ഫോണ്‍ പ്രതിയുടെ കൂട്ടുകാരന് 300 രൂപക്ക് വിറ്റാതാണന്ന് മെഴിനല്‍കിയിരുന്നു. അന്ന് മുതല്‍ ശങ്കറിനെ പോലിസ് കൂടുതല്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയത്. സീനത്തിനെ കാണതായ ജൂലൈ രണ്ടിന് മുമ്പുള്ള ശങ്കറിന്റെ മൊബൈല്‍ ലോക്കഷന്‍ ചിദംബരത്ത് ആയി പൊലിസ് കണ്ടത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചും ശങ്കറിനോട് ചോദിച്ചപ്പോള്‍ താന്‍ അടുത്ത കാലത്തൊന്നും തമിഴ്‌നാട്ടില്‍ പോയിട്ടില്ലന്ന കള്ളം പറഞ്ഞ് പൊലിസിനെ പറ്റിച്ചിരുന്നു. കൂടാതെ ശങ്കറിന്റെ ഉറ്റ സുഹൃത്തുകളോട് സീനത്തിനേയും കുട്ടിയേയും കഴിഞ്ഞ മാസം തിരുപ്പൂരും മണ്ണാര്‍ക്കാടും വെച്ച് കണ്ടു എന്ന് പൊലിസിനോട് പറയാന്‍ ഏര്‍പ്പാട് ചെയ്തതനുസരിച്ച് പൊലിസ് സ്‌റ്റേഷനില്‍ എത്തിയവരെ ചോദ്യം ചെയ്തതിന്റെയടിസ്ഥനത്തില്‍ അവരോട് ഇത്തരത്തില്‍ ആര് ചോദിച്ചാലും പറയണമെന്ന് ശങ്കര്‍ പറഞ്ഞ് ഏര്‍പ്പാടക്കിയിരിക്കുയാണന്ന് മനസ്സിലാക്കി. അന്വേഷണ സംഘത്തിന് അഗളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.സിദ്ദീഖ്, എ.എസ്.ഐ.മാരയ അബ്ദുള്‍ നജീബ്, വിജയരാഘവന്‍, സി.പി.ഒ.മാരയരാമദാസ്, കെ.ആര്‍ ജയകുമാര്‍, രഘു,മനീഷ്, പ്രശോഭ്, ബീന,സുന്ദരി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."