ചമ്രവട്ടം പദ്ധതി ഭാരതപ്പുഴയില്‍ കുടില്‍ കെട്ടി പ്രതിഷേധം
എടപ്പാള്‍: കുടിവെള്ളമില്ല, ജല സേചനമില്ല, റെഗുലേറ്റര്‍ നോക്ക് കുത്തിയായി, ഭാരതപുഴ വറ്റി വരളുന്നു എന്നീ മുദ്രവാക്യങ്ങളുയര്‍ത്തി കുടില്‍ കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെ ഭാരതപ്പുഴയില്‍ കുടില്‍ കെട്ടി പ്രതിഷേധിച്ചത്.
ചമ്രവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയും അഴിമതിയും ആണ് റെഗുലേറ്ററില്‍ വെള്ളമില്ലാത്തതിനും പുഴ വറ്റിവരണ്ടതിനും കാരണമായതെന്നാരോപിച്ചാണ് സമരം നടത്തിയത്. കുടില്‍ കെട്ടി പ്രതിഷേധം മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു.
പി.പി ഫൈസല്‍ അധ്യക്ഷനായി. ആര്‍.കെ ഹമീദ്, പി.കെ റസാഖ് ഹാജി, വി.വി ഹംസ, എം.പി ജംസീര്‍ കൈനിക്കര, മൊയ്തീന്‍ കുട്ടി, നാസിഖ് ബീരാഞ്ചിറ, അയ്യൂബ് ആലുക്കല്‍, നൗഫല്‍ ചമ്രവട്ടം, സി നവാസ്, നസി ആലത്തിയൂര്‍, വി.കെ ബാപ്പുട്ടി, പി.കെ മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."