കാട്ടാന ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ വീട് മന്ത്രി എ.കെ ബാലന് സന്ദര്‍ശിച്ചു
പാലക്കാട്: പുതുപ്പരിയാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് ഞാറക്കോട് കാരയ്ക്കാട്ടില്‍ സോളി വര്‍ഗീസിന്റെ വീട് പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് സന്ദര്‍ശിച്ചു. ഉച്ചക്ക് രണ്ടുമണിയോടെ സോളിയുടെ വീട്ടിലെത്തിയ മന്ത്രി സോളിയുടെ അമ്മയെയും ഭാര്യ സിജയെയും ആശ്വസിപ്പിച്ചു. സോളിയുടെ മക്കളായ സോന, ജോയല്‍ എന്നിവരുടെ വിവരങ്ങളും അന്വേഷിച്ച മന്ത്രി വനംവകുപ്പില്‍ നിന്നുള്ള അടിയന്തര ധനസഹായം കുടുംബത്തിന് കൈമാറി.
തുടര്‍നടപടികള്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ചെയ്യുമെന്നും ഉറപ്പു നല്കി. തുടര്‍ന്ന് സോളിയെ കാട്ടാന ആക്രമിച്ച സ്ഥലം സന്ദര്‍ശിച്ചാണ് മന്തി മടങ്ങിയത്. വനംവകുപ്പ് ഡി.എഫ്.ഒ സാമുവല്‍ ജി പോയ്ച്ചോ, റെയ്ഞ്ച് ഓഫിസര്‍ കെ. രാകേഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുല്‍ റസാഖ് അനുഗമിച്ചു. മുണ്ടൂരിലെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയാണ് സോളി വര്‍ഗീസിനെ കഴിഞ്ഞദിവസം കാട്ടാന ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."