റോഡിന്റെ ശോച്യാവസ്ഥ; അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു
പെരുമ്പിലാവ്: അക്കിക്കാവ്-തിപ്പിലിശ്ശേരി-കടങ്ങോട് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മേഖലയിലെ റോഡിന്റെ റീടാറിങ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയില്‍ യാത്രക്കാര്‍ ദുരിത്തതിലാണ്. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
മേഖലയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള വാഹനങ്ങളാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം മേഖലയില്‍ അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപം ആരംഭിച്ച നിരാഹാര സമരം ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് കെ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവല്ലൂര്‍ രവി അധ്യക്ഷനായി.
ശങ്കരനാരായണന്‍, ജിബിന്‍, സനോജ് കരിക്കാട്, ദേവദാസ് തിപ്പിലിശ്ശേരി, തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌നിഗേഷ് നിരാഹാരസമരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."