HOME
DETAILS

അരൂര്‍ എം.എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം നാളെ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

  
backup
May 06, 2018 | 1:50 AM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

 

വടകര: അരൂര്‍ എം.എല്‍.പി സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും. ആഘോഷ പരിപാടികള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാറക്കല്‍ അബ്ദുല്ല എം.എല്‍എ അധ്യക്ഷനാകും. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. പൂര്‍വ അധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ ആദരിക്കും. ജില്ലാപഞ്ചായത്ത് മെംബര്‍ ടി.കെ രാജന്‍ വിവിധ മത്സര വിജയികള്‍ക്ക് സമ്മാന ദാനം നടത്തും. രണ്ട് കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതികള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. സ്‌കൂളിന് ലൈബ്രറി, വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഉപകരിക്കുന്ന കളിസ്ഥലം, പരിസ്ഥിതി സംരക്ഷണം, പുരയിട കൃഷി വികസനം ഉള്‍പ്പെടയുള്ളവക്ക് രൂപം നല്‍കിയതായി ഭാരാവാഹികള്‍ അറിയിച്ചു. മേഖലയിലെ വീടുകളിലും റോഡ് വശങ്ങളിലും 2,500 വൃക്ഷ തൈകള്‍ നട്ട് സംരക്ഷിക്കും. നാട്ടിന്‍പുറങ്ങളില്‍ അന്യമായി കൊണ്ടിരിക്കുന്ന വിവിധ കൃഷികള്‍ പ്രോത്സാഹിപ്പിക്കും. ഇതിനാവശ്യമായ വിത്തുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഭാരാവാഹികളായ എം. വിജയന്‍, പി.കെ കണാരന്‍, കെ. ഹരിദാസന്‍, പി.കെ രാധാകൃഷ്ണന്‍, യു.കെ രജീഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനപ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ; 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തും

National
  •  16 days ago
No Image

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി

Kerala
  •  16 days ago
No Image

ഒമാനില്‍ അടിയന്തരാവസ്ഥകള്‍ നേരിടാനുള്ള ദേശീയ ഒരുക്കങ്ങള്‍ വിലയിരുത്തി

oman
  •  16 days ago
No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  16 days ago
No Image

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

Kerala
  •  16 days ago
No Image

താപനില താഴ്ന്നു; ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

oman
  •  16 days ago
No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  16 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  16 days ago
No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  16 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  16 days ago