ചൈനയില്‍ വീണ്ടും കിമ്മിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
ബെയ്ജിങ്: ഏപ്രിലില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പിറകെ ഉത്തര കൊറിയന്‍ ഭരണാധികാരി വീണ്ടും ചൈനയിലെത്തി. കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ചൈനയിലെത്തിയ കിം ഇന്നലെ തീരനഗരമായ ദാലിയാനിലെ പ്രത്യേക കേന്ദ്രത്തില്‍ വച്ചാണ് ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. കിം നടത്തുന്ന രണ്ടാമത്തെ ചൈനീസ് സന്ദര്‍ശനമാണിത്. മുന്‍ സന്ദര്‍ശനത്തിനു പിറകെയാണ് ചരിത്രപരമായ കൊറിയന്‍ ഉച്ചകോടി നടന്നത്.കഴിഞ്ഞ തവണത്തേതു പോലെ സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് വിവരം ഇരുസര്‍ക്കാരുകളും പുറത്തുവിട്ടത്. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബന്ധപ്പെട്ട രാജ്യങ്ങള്‍ ശത്രുതാപരമായ നയങ്ങള്‍ അവസാനിപ്പിക്കുകയും ഉ.കൊറിയക്കുനേരെയുള്ള സുരക്ഷാഭീഷണി ഒഴിവാകുകയും ചെയ്താല്‍ അവര്‍ക്ക് ആണവായുധത്തിന്റെ ആവശ്യമില്ലെന്ന് ചൈനീസ് വൃത്തങ്ങള്‍ പറഞ്ഞു. കിമ്മിന്റെ സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."