മലോയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമം
വടക്കഞ്ചേരി: ഹൈക്കോടതിവിധിയുടെ പേരുപറഞ്ഞ് മലോയരമേഖലയിലെ കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമം. 2015 സെപ്റ്റംബര്‍ 4ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് മംഗലംഡാം മലയോരമേഖലയിലെ 250 ഓളം കുടുംബങ്ങള്‍ക്ക് വനംവകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു. അമ്പത് വര്‍ഷത്തോളമായി താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഓടംതോട്, ചൂരുപാറ, മണ്ണെണ്ണകയം, കടപ്പാറ, മേമല, പോത്തന്‍തോട്, കഴിളുപാറ, പാലക്കുഴി, കരിങ്കയം, കല്‍ക്കുഴി, പോത്ത്മട, വിലങ്ങന്‍പാറ, കൊരങ്ങപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ഇരുനൂറ്റി അമ്പതോളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.
ഏഴ് ദിവസത്തിനകം വ്യക്തമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഒഴിപ്പിക്കുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. 10 മാസം മുമ്പ് ഇറങ്ങിയ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ ഇവര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതുവരെ ഇതുസംബന്ധിച്ച് യാതൊരുവിധ നടപടിയും വനംവകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
അന്യായമായി കുടിയേറ്റകര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സി.പി.എ.(എം) കിഴക്കഞ്ചേരി 2 ലോക്കല്‍ സെക്രട്ടറി വി.രാധാകൃഷ്ണന്‍ അറിയിച്ചു. ഇപ്പോള്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിനെതിരെ ജനവികാരം ഉയര്‍ത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."