ഖത്തറില്‍ ഡ്രൈവിങ് ടെസ്റ്റിന് സ്മാര്‍ട്ട് കാറുകള്‍
ദോഹ: നിരീക്ഷണ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഇല്ലാതെ സ്വയം ഫലം തീരുമാനിക്കുന്ന സ്മാര്‍ട്ട് കാറുകള്‍ ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ദര്‍ബ് അല്‍സാഇയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ജി.സി.സി ട്രാഫിക് വാരാചരണത്തില്‍ ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു.
സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ ടെസ്റ്റ് ഫലത്തെക്കുറിച്ച് ട്രെയ്നികള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരമാവുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി പറഞ്ഞു.
നിലവില്‍ അന്തിമ റോഡ് ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നത് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം തന്നെയാണ് ടെസ്റ്റ് പാസായോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നതും. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച സ്മാര്‍ട്ട് കാറുകള്‍ പൊലിസുകാരന്റെ ഇടപെടല്‍ ഇല്ലാതെ ടെസ്റ്റിന്റെ ഫലം സ്വയം നല്‍കുമെന്ന് അല്‍ഖര്‍ജി പറഞ്ഞു. സ്മാര്‍ട്ട് കാര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. വിജയകരമായി പൂര്‍ത്തിയായാല്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിച്ചു തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."