HOME
DETAILS

വി.എച്ച്.എസ്.ഇയെ തകര്‍ക്കാന്‍ ശ്രമം: കെ.എസ്.ടി.യു

  
backup
May 09, 2018 | 6:53 PM

%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%af%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ദേശീയ നൈപുണിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ മറവില്‍ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
389 വി.എച്ച്.എസ്.സി വിദ്യാലയങ്ങളില്‍ 66 എണ്ണത്തിലാണ് എന്‍.എസ്.ക്യു.എഫ് അനുസരിച്ചുള്ള പാഠ്യപദ്ധതി നടപ്പാക്കുന്നത്. വി.എച്ച്.എസ്.ഇകളില്‍ 35 കോഴ്‌സുകളാണ് നിലവിലുള്ളത്.
എന്നാല്‍ എന്‍.എസ്.ക്യു.എഫ് പദ്ധതി പ്രകാരം 12 കോഴ്‌സുകള്‍ മാത്രമാണുള്ളത്. 630 മണിക്കൂര്‍ പഠിപ്പിക്കേണ്ട സ്ഥാനത്ത് 300 മണിക്കൂറായി ചുരുങ്ങുകയുമാണ്. ഭോപ്പാല്‍ പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ്മ കോളജ് ഓഫ് വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് കേരളത്തില്‍ നടപ്പാക്കുന്നത്.
9,10 ക്ലാസുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ തൊഴില്‍ നൈപുണിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ഫെബ്രുവരിയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇത് നടപ്പാക്കുന്നതെന്നാണ് വകുപ്പ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കരിക്കുലം മാറ്റമോ സിലബസ് പരിഷ്‌കരണമോ അധ്യാപക പരിശീലനമോ നടന്നിട്ടില്ല.
അതുകൊണ്ട് ധൃതിപിടിച്ചുള്ള ഈ തീരുമാനം വിദ്യാഭ്യാസ മേഖലയില്‍ വലിയ ആശങ്ക ഉണ്ടാക്കുമെന്നും വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ തകരാന്‍ ഇടവരുമെന്നും പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  10 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  10 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  10 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  10 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  10 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  10 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  10 days ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  10 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  10 days ago