ചീഫ് സര്‍വേയര്‍ റിപ്പോര്‍ട്ട് റോ റോയ്ക്ക് പുതിയ പ്രതിസന്ധി
മട്ടാഞ്ചേരി: ജെട്ടി നിര്‍മാണത്തിലെ അപാകതമൂലം റോ റോയുടെ പ്രവര്‍ത്തനം അപകട സാധ്യത വളര്‍ത്തുമെന്ന റിപ്പോര്‍ട്ട് റോ റോയ്ക്ക് പുതിയ പ്രതിസന്ധിയായി. സംസ്ഥാന തുറമുഖ ചീഫ് സര്‍വേയറാണ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അപകട സാധ്യത ചുണ്ടിക്കാട്ടിയ സര്‍വേയറുടെ റിപ്പോര്‍ട്ട് ജില്ലാഭരണകൂടത്തെയും വെട്ടിലാക്കി. റിപ്പോര്‍ട്ടിനെ കുറിച്ച് വിശദമായ പഠനം നടത്താതെയും പരിഹാരം കാണാതെയും റോ റോ വെസല്‍ സര്‍വീസിന് അംഗീകാരം നല്‍കാന്‍ കഴിയാത്ത പുതിയ സാഹചര്യമാണുണ്ടായിരിക്കുന്നത്. എന്നാലിത് സാങ്കേതികം മാത്രമാണന്ന അഭിപ്രായവുമുണ്ട്.
വൈപ്പിന്‍ തീരത്തെ നിലവിലുള്ള റോറോ ജെട്ടികളുടെ രൂപകല്‍പന അപകടസാധ്യത വളര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയപഠനം നടത്താതെയാണ് ഇവ നിര്‍മിച്ചത്. വേലിയേറ്റ ഇറക്ക സമയത്തും അടിയൊഴുക്ക് ശക്തമാകുമ്പോഴും റോ റോ വെസല്‍ ജെട്ടിയിലടുപ്പിക്കുന്നതിനും ആങ്കറിങ്ങും ഏറെ പ്രയാസകരമാകും.
ഇത് ചില ഘട്ടങ്ങളില്‍ യാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാന്‍ വരെ ഇടയാക്കും. ഇത്മുലം ഒരേ സമയം ബോട്ട് സര്‍വീസും റോ റോ വെസല്‍ പ്രവര്‍ത്തനവും സുഗമമായി നടത്താന്‍ കഴിയില്ല. ഇതിന് ഇരു ജലഗതാഗതയാനങ്ങളിലും നൈപുണ്യം നേടിയ ഡ്രൈവര്‍മാര്‍ വേണമെന്നും ചീഫ് സര്‍വേയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ഏഴ് കോടി രൂപയും തുടര്‍ന്ന് മുറിങ്ങ് സംവിധാനത്തിന് ഒരു കോടി രുപയുമാണ് കൊച്ചി കോര്‍പറേഷന്‍ റോ റോ സര്‍വീസിനായി ചിലവഴിച്ചത്. കിന്‍കോ സര്‍വീസ് നടത്തിപ്പുകരാര്‍ ഒപ്പിട്ടതോടെ റോ റോ വെസല്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പഠനവും പരിശീലനവും തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."