HOME
DETAILS

നഗരസഭാ മാസ്റ്റര്‍പ്ലാന്‍ ഹിയറിങ് ആരംഭിച്ചു

  
backup
May 10, 2018 | 6:18 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

 

വടകര: നഗരസഭാ കരട് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഔട്ടര്‍ റിങ് റോഡിനെതിരേ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരില്‍ നിന്ന് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കല്‍ ആരംഭിച്ചു.
ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തോടെ വീടുകളും കെട്ടിടങ്ങളും സ്ഥലവും നഷ്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരേ സമരവുമായി രംഗത്തിറങ്ങിയത്. മുന്നൂറില്‍പ്പരം വീടുകള്‍ ഇതിന്റെ ഈ പരിധിയില്‍ പെടും.
ഇതേ തുടര്‍ന്ന് വീടും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. 2017 ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ ഹിയറിങാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.
2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 1500 ഓളം പേരാണ്. ഇവര്‍ക്കാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നോട്ടിസ് നല്‍കിയത്. ഇന്നലെ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 150 പേരില്‍ നൂറിനടുത്ത് ആളുകള്‍ മാത്രമേ സാംസ്‌കാരിക നിലയത്തില്‍ നടന്ന ഹിയറിങിനായി ഹാജരായിട്ടുള്ളൂ. അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം ജൂണ്‍ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും. ഇനി വാദം കേള്‍ക്കേണ്ടവരുടെ തിയതി പിന്നീട് അറിയിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ച് സ്‌പെഷല്‍ കമ്മറ്റി അംഗങ്ങളും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഹിയറിങ്ങില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്ക്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.എം രാജീവ്, സര്‍വേയര്‍മാരായ ഹരീഷ്, അനുഷ, ശ്രീജിത്ത് കോറോത്ത്, നഗരസഭാ സെക്രട്ടറി കെ.യു ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ ടി.കെ സജി, ക്ലാര്‍ക്ക് പി.കെ വിജിത്ത്, നഗരസഭാ തല സ്‌പെഷല്‍ കമ്മിറ്റി അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ഇ.അരവിന്ദാക്ഷന്‍, വി. ഗോപാലന്‍, പി. അശോകന്‍, ടി. കേളു, പി.എം മുസ്തഫ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  3 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  3 days ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  3 days ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  3 days ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  3 days ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  3 days ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  3 days ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  3 days ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 days ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  3 days ago