HOME
DETAILS

ഫറോക്കിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണശ്രമം

  
backup
May 10, 2018 | 8:27 AM

%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8


ഫറോക്ക്: ടൗണിലെ വ്യാപരസ്ഥാപനങ്ങളില്‍ മോഷണശ്രമം. കരുവന്‍തിരുത്തി സര്‍വിസ് സഹകരണ ബാങ്കിന്റെ ബാങ്ക് മാള്‍, മൊബൈല്‍ ഷോപ്പ്, ബുക്ക് സ്റ്റാള്‍, വാഴക്കുല കട എന്നിവടങ്ങളിലാണ് മോഷണംശ്രമം നടന്നത്. വ്യാപാരസ്ഥാപനങ്ങളുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരി പുറത്തിട്ടുണ്ട്. കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് മോഷണശ്രമം നടന്നത്.
ബാങ്ക് മാളിനുള്ളിലെ നീതി സൂപ്പര്‍ മാര്‍ക്കറ്റ്, പച്ചക്കറി സ്റ്റാള്‍, ഹോം ആന്‍ഡ് നീഡ്‌സ്, മാളിന്റെ ഓഫിസ് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടത്തിയത്. ഓഫിസിനുള്ളില്‍ സൂക്ഷിച്ചിരുന്ന 4,500 രൂപ കളവ് പോയി. മേശ വലിപ്പ് പൊളിച്ചാണ് പണം കവര്‍ന്നത്. ബാങ്ക് മാളിന്റെ ലോക്കറിനും മറ്റും യാതൊരു നാശനഷ്ടവും വരുത്തിയിട്ടില്ല. മാളിനുള്ളിലെ മറ്റു സ്ഥാപനങ്ങളിലും കള്ളന്‍ മോഷണശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഫറോക്ക് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ രാമനാട്ടുകര കൊടക്കാട്ട് ഹൗസില്‍ ഷമീറിന്റെ ഉടമസ്ഥതയിലുള്ള 5.ജി മൊബൈല്‍ ഷോപ്പ്, പള്ളിക്കല്‍ ബസാര്‍ കാവുംപടി നാസറിന്റെ ബനാന സ്റ്റോര്‍, പൂതേരി രജീന്ദ്രന്റെ ബുക്ക് സ്റ്റാള്‍ എന്നിവിടങ്ങളിലെല്ലാം മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഫറോക്ക് എസ്.ഐ എ. രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് മോഷണശ്രമം നടന്ന കടകളിലെല്ലാം പരിശേധന നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. ബാങ്ക് മാളിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  12 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  12 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  12 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  12 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  12 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  12 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  12 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  12 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  12 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  12 days ago