കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കും
കൊല്ലം: കൊല്ലം കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ ഇന്ന് കൗണ്‍സിലിങ്ങിന് വിധേയയാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുള്ളത്. കുട്ടി നല്കുന്ന വിവരം കേസില്‍ നിര്‍ണായകമാണ്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്നാണ് പൊലിസിന്റെ നിഗമനം. പെണ്‍കുട്ടിയുടെ മുത്തച്ഛന് പൊലിസ് കസ്റ്റഡിയിലാണ്.
കുണ്ടറയില്‍ ജനുവരി 14 നാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മാതാവും പിതാവും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍ പൊലിസ് ഇക്കാര്യം അവഗണിച്ചു. മാതാപിതാക്കള്‍ നല്കിയ പരാതിയും പൊലിസ് അവഗണിച്ചു. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."