വേങ്ങേരിയില്‍ കൃഷി ഡയറക്ടറുടെ സന്ദര്‍ശനം; കോള്‍ഡ് സ്റ്റോറേജ് ഒഴിപ്പിക്കും
കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സ്ഥലം സന്ദര്‍ശിച്ചു.
മാര്‍ക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ യു.വി ജോസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മാര്‍ക്കറ്റില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്കിയ കോള്‍ഡ് സ്റ്റോറേജ് മുറികള്‍ ഒഴിപ്പിച്ചെടുത്ത് ഹോര്‍ട്ടികോര്‍പ്പിന് കൈമാറുന്നതിന് അദ്ദേഹം നിര്‍ദേശം നല്കി.
അഞ്ച് കോള്‍ഡ് സ്റ്റോറേജുകളാണ് ഇവിടെയുളളത്. മാര്‍ക്കറ്റിന്റെ കവാടത്തിലെ സ്വകാര്യ വ്യക്തിയുടെ നഴ്സറിയും മൂന്ന് മാസത്തിനകം ഒഴിയണം. സമഗ്ര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും.
കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രം പച്ചക്കറി വിപണന മാള്‍, കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്ഥാപനങ്ങളുടേയും സമുച്ചയം തുടങ്ങിയവ സമഗ്രവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."