വയനാട് വയോജന സൗഹൃദ ജില്ലയാക്കും: ടി ഉഷാ കുമാരി
മാനന്തവാടി: പുനര്‍ജനി പദ്ധതിയിലൂടെ ജില്ലയിലെ 874 അങ്കണവാടികളിലും വയോജന ക്ലബ്ബ് രൂപീകരിച്ച് ജില്ലാ പഞ്ചായത്ത് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സമര്‍പ്പിച്ച അവകാശരേഖ പരിഗണിച്ച് കൊണ്ട് വയനാട് ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പറഞ്ഞു.
മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗോപി അധ്യക്ഷനായി. മാനന്തവാടി മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദാ സജീവന്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ഡോ. പി നാരായണന്‍കുട്ടി, ഇ കേശവന്‍ നായര്‍, കെ കുഞ്ഞികൃഷ്ണന്‍, എ.പി വാസുദേവന്‍ നായര്‍, എന്‍ മണിയപ്പന്‍, ആര്‍ പുരുഷോത്തമന്‍, മാത്യു മാസ്റ്റര്‍, കെ.വി ജോണ്‍, സി.കെ മാധവന്‍, മുകുന്ദന്‍ ചീങ്ങേരി, കെ ഭാസ്‌കരന്‍ മാസ്റ്റര്‍, എം.പി ചന്ദ്രശേഖരന്‍ നായര്‍, കെ.ആര്‍ സരോജിനി സംസാരിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."