സര്‍വിസ് ചാര്‍ജില്ലാതെ ഇ- പെയ്‌മെന്റ്, ഇ- ബാങ്കിങ് സൗകര്യങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകജാലകം സംവിധാനം. ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭിക്കും. ഉടന്‍തന്നെ സര്‍ക്കാര്‍ പോര്‍ട്ടല്‍ പുതുമോടിയില്‍ എല്ലാ സൗകര്യവുമായി പ്രവര്‍ത്തനസജ്ജമാകും. കംപ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാണ് പോര്‍ട്ടല്‍ ക്രമീകരിക്കുന്നത്.
വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങി വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. എസ്.ബി.ഐയുമായി ഇതിനായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാകും. എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള ഏ തു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും ബാങ്കിങും സൗകര്യപൂര്‍വം നടത്താം.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.
വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, ആരോഗ്യസേവനങ്ങള്‍, തൊഴിലവസരങ്ങള്‍, നൈപുണ്യവികസനം, സംരഭകത്വസേവനങ്ങള്‍, എന്നിവ മനസിലാക്കാനും സേവനങ്ങളിലേക്ക് എത്തിപ്പെടാനും പ്രത്യേകം വിഭാഗങ്ങള്‍ തയാറാക്കുന്നുണ്ട്.
പുതുസൗരംഭങ്ങള്‍ക്കുള്ള ഏകജാലക ക്ലിയറന്‍സ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും.
സര്‍ക്കാര്‍ മുഖേനയുള്ള ഇ-സേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ 'ലൈഫ് ഇവന്റ് മോഡല്‍' എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാ ആവശ്യങ്ങള്‍, പെന്‍ഷന്‍, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുപുറമെ വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്. സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ തയാറാകുന്നത്. ആദ്യം പോര്‍ട്ടലിന്റെ ഇംഗ്‌ളീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ മൊബൈല്‍ ആപ്പുകളെപ്പറ്റി അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും 'കേരള ആപ്പ് സ്‌റ്റോര്‍' എന്ന വിഭാഗവും പോര്‍ട്ടലിലുണ്ട്. എം-കേരള മൊബൈല്‍ ആപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിച്ച പതിപ്പും ഉടന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.ടി മിഷന്‍ തുടരുന്നുണ്ട്. എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. ഉടന്‍തന്നെ സര്‍ക്കാര്‍ പോര്‍ട്ടല്‍ പുതുമോടിയില്‍ എല്ലാ സൗകര്യവുമായി പ്രവര്‍ത്തനസജ്ജമാകും. കംപ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാണ് പോര്‍ട്ടല്‍ ക്രമീകരിക്കുന്നത്.
വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങി വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. എസ്.ബി.ഐയുമായി ഇതിനായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാകും. എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള ഏ തു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും ബാങ്കിങും സൗകര്യപൂര്‍വം നടത്താം.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.
വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, ആരോഗ്യസേവനങ്ങള്‍, തൊഴിലവസരങ്ങള്‍, നൈപുണ്യവികസനം, സംരഭകത്വസേവനങ്ങള്‍, എന്നിവ മനസിലാക്കാനും സേവനങ്ങളിലേക്ക് എത്തിപ്പെടാനും പ്രത്യേകം വിഭാഗങ്ങള്‍ തയാറാക്കുന്നുണ്ട്.
പുതുസൗരംഭങ്ങള്‍ക്കുള്ള ഏകജാലക ക്ലിയറന്‍സ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും.
സര്‍ക്കാര്‍ മുഖേനയുള്ള ഇ-സേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ 'ലൈഫ് ഇവന്റ് മോഡല്‍' എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാ ആവശ്യങ്ങള്‍, പെന്‍ഷന്‍, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുപുറമെ വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്. സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ തയാറാകുന്നത്. ആദ്യം പോര്‍ട്ടലിന്റെ ഇംഗ്‌ളീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ മൊബൈല്‍ ആപ്പുകളെപ്പറ്റി അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും 'കേരള ആപ്പ് സ്‌റ്റോര്‍' എന്ന വിഭാഗവും പോര്‍ട്ടലിലുണ്ട്. എം-കേരള മൊബൈല്‍ ആപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിച്ച പതിപ്പും ഉടന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.ടി മിഷന്‍ തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."