അലിഗഡ് സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന് ഹരിയാന മന്ത്രി
ന്യൂഡല്‍ഹി: പാകിസ്താന് സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ചിത്രം അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിന് പിന്നാലെ സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യവുമായി ഹരിയാന ധനമന്ത്രി കാപ്റ്റന്‍ അഭിമന്യു. സര്‍വകലാശാലക്കായി സ്ഥലം സംഭാവന ചെയ്ത രാജ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേര് പകരമായി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
യാതൊരു മടിയുമില്ലാതെയാണ് രാജാ മഹേന്ദ്ര പ്രതാപ് സിങ് എല്ലാവരുടെയും വിദ്യാഭ്യാസത്തിനായി സ്ഥലം സംഭാവന നല്‍കിയത്. എന്നാല്‍ സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രംപോലുമില്ല. രാജ്യത്തെ വിഭജിച്ച ജിന്നയുടെ ചിത്രം അവിടെയുണ്ട്. ഐക്യത്തോടെ സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെങ്കില് മാറ്റം സാധ്യമാണെന്നും അഭിമന്യു പറഞ്ഞു. റിവാരിയില്‍ ജാട്ട് ധര്‍മശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് രണ്ടിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജിന്നയുടെ ചിത്രം സര്‍വകലാശാലിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കാംപസില്‍ ആക്രമണം അഴിച്ചവിട്ടതോടെയാണ് അലിഗഡിലെ വിവാദങ്ങള്‍ക്ക് തുടക്കം. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കാംപസിലുണ്ടായിരിക്കെയാണ് ആക്രമണം അഴിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."