കിള്ളിയാറിലെ ബണ്ടും ഭിത്തിയും ഇടിഞ്ഞുതാണു
വട്ടിയൂര്‍ക്കാവ്: കിള്ളിയാറിലെ ബണ്ടും അനുബന്ധ സൈഡ്ഭിത്തിയും ഇടിഞ്ഞുവീണതോടെ ജനങ്ങള്‍ ഭീതിയിലായി. ഇന്നലെ ഉച്ചതിരിഞ്ഞാണ് ബണ്ടും സൈഡ്ഭിത്തിയും ഇടിഞ്ഞത്. കിള്ളിയാര്‍ ഒഴുകുന്ന മണ്ണാമ്മൂല ഭാഗത്തെ ബണ്ടാണ് ഇടിഞ്ഞത്.
4 വര്‍ഷത്തിനു മുമ്പ് കെ. മുരളീധരന്‍ എം.എല്‍.എ പ്രത്യേക താല്‍പ്പര്യമെടുത്താണ് ബണ്ടും സൈഡ്ഭിത്തിയും കെട്ടിയത്. ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണപ്രവര്‍ത്തനം. കാഞ്ഞിരംപാറ വാര്‍ഡില്‍ ഉള്‍പ്പെടുന്ന മണ്ണാമ്മൂല ഭാഗം മുതല്‍ മരുതംകുഴി വരെയുള്ള ഭാഗത്ത് ആറില്‍ നിന്ന് വെള്ളം കയറി വീടുകള്‍ തകരുന്നത് ഒഴിവാക്കുന്നതിനും ജനങ്ങളുടെ ദുരവസ്ഥ ഇല്ലാതാക്കുന്നതിനുമാണ് ബണ്ടും സൈഡ്ഭിത്തിയും കെട്ടിയത്. ബണ്ട് തകര്‍ന്നതോടെ വീണ്ടുമൊരു മഴയെത്തിയാല്‍ വീടുകളില്‍ വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. 4 വര്‍ഷം മാത്രം പ്രായമുള്ള ബണ്ടും ഭിത്തിയും തകരാന്‍ കാരണം പണിയിലെ അശാസ്ത്രീയതയും കൃത്രിമവുമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് കമ്പിയും സിമന്റും ചേര്‍ക്കാതെ നിര്‍മിച്ചതാണ് ബണ്ട് നിലംപൊത്താന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ബണ്ട് തകര്‍ന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്മേല്‍ അടിയന്തര നടപടിയെടുക്കുമെന്നും കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. പണിയില്‍ അശാസ്ത്രീയതയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി. ബണ്ട് എത്രയും വേഗം പുനര്‍നിര്‍മിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."