കര്‍ണാടകയില്‍ അസാധാരണ നടപടികള്‍: കോണ്‍ഗ്രസ്സിന്റെ ഹരജിയില്‍ സുപ്രിം കോടതി കേസ് അല്‍പ്പസമയത്തിനകം കേള്‍ക്കും
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ കളികള്‍ തുടരുന്നു. ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരേ കോണ്‍ഗ്രസ് നല്കിയ ഹരജി സുപ്രിം കോടതി അല്‍പ്പസമയത്തിനകം പരിഗണിക്കും. ഇന്ന് പുലര്‍ച്ചെ 1.45നാണ് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിക്രി, അശോക് ഭൂഷണ്, ബോബ്ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. ആറാം നമ്പര്‍ കോടതിയിലാണ് കേസ് കേള്‍ക്കുന്നത്.
കര്‍ണാടകയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുപ്രിം കോടതിയുടെ തീരുമാനം.
ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി പ്രതിജ്ഞ ചൊല്ലും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."