HOME
DETAILS
MAL
ജില്ലയില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും: മന്ത്രി
backup
March 19 2017 | 22:03 PM
വടകര: ജില്ലയില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നാളികേര സംഭരണം പ്രൊഡ്യൂസര്‍ കമ്പനികള്‍ വഴിയും ഫെഡറേഷന് വഴിയും സംഭരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കൊപ്ര ഡ്രയര്‍ കോംപ്ലക്സിന്റെ ശിലാ സ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് സബ്സിഡി നല്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനായി. ഇ.കെ വിജയന് എം.എല്‍.എ, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ, കെ.പി കുഞ്ഞിരാമന്, ഇ. ശശീന്ദ്രന്, ഇ.കെ കരുണാകരന്, കെ.പി വിപിന്‍കുമാര്‍, കെ. സദാനന്ദന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."