ഹജ്ജ്: ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകുന്ന തീര്‍ഥാടകര്‍ക്കുളള ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി.സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ തിരൂരില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി നിര്‍വ്വഹിച്ചു.ഹജ്ജ് അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗം ഷെരീഫ് മണിയാട്ടുകുടി, ഹജ്ജ് മാസ്റ്റര്‍ ട്രെയിനര്‍ കെ.ടി അബ്ദുറഹിമാന്‍, ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദാലി, പി ബഷീര്‍,എം മുസ്തഫ, ഇ അബ്ബാസ് അലി, അബ്ദുല്‍ ലത്തീഫ്, മൂഹമ്മദ് നസീര്‍, മൊയ്തീന്‍ കുട്ടി, അലി മുഹമ്മദ് സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അംഗവും താനൂര്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ ഹജ്ജ് ക്ലാസ് സന്ദര്‍ശിച്ചു.
തിരൂരിലും ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ്ഹൗസിലും നടന്ന ട്രെയിനിങ് ക്ലാസിന് ഹജ്ജ് കോ ഓഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ നേതൃത്വം നല്‍കി. 23ന് മഞ്ചേരി ടൗണ്‍ഹാളിലും, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും ക്ലാസ് നടക്കും. 2481 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ നിന്ന് അവസരം ലഭിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയുമാണ് ട്രെയിനിങ് ക്ലാസുകള്‍ നടക്കുക. രാവിലെ 9ന് കോഴിക്കോട് ടാഗോര്‍ഹാളിലും, ഉച്ചക്ക് 2ന് വടകര ശാദി മഹലിലും നടക്കും. 22ന് രാവിലെ 9ന് കൊടുവളളി റോയല്‍ ആര്‍ക്കേഡിലും, ഉച്ചക്ക് 2ന് ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തിലും നടക്കും. കാസര്‍കോട് ജില്ലയില്‍ 27നും, കണ്ണൂരില്‍ 28നും പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ 29നും ക്ലാസുകള്‍ നടക്കും.എറണാംകുളം ജില്ലയില്‍ 30ന് രണ്ട് ക്ലാസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ഒന്നിനും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഏപ്രില്‍ 3നും ക്ലാസുകള്‍ നടക്കും. ഇടുക്കിയിലും, കോട്ടയത്തും ഏപ്രില്‍ നാലിനാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 5ന് വയനാട് ജില്ലയിലെ ക്ലാസോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവും.
ആദ്യഗഡു പണം
ഇന്നുമുതല്‍ അടക്കാം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ഇന്നുമുതല്‍ ആദ്യഗഡുവായ 81,000 രൂപ അടക്കാം. ബാങ്ക് റഫറന്‍സ് നമ്പരും കവര്‍ നമ്പരും രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇന്നുമുതല്‍ ലഭ്യമാകും. ഇതുപയോഗിച്ചാണ് പണം അടക്കേണ്ടത്. ഒരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പരുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ഏതെങ്കിലും ഒരു ശാഖയില്‍ മാത്രമേ പണം അടക്കാന്‍ പാടുളളൂ.
ബാങ്കുകളില്‍ അരലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിക്കുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇതുബാധകമല്ല.
ഒരേ കവറിലുള്ളവരുടെ പണം ഒന്നിച്ച് അടക്കുമ്പോള്‍ കൂടുതല്‍ പണം അടക്കേണ്ടി വരുമെന്നതിനാല്‍ തീര്‍ഥാടകരെ ബാങ്കുകള്‍ ബുദ്ധിമുട്ടിപ്പിക്കരുതെന്ന് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.
ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ശഠിച്ചാല്‍ മേല്‍വിലാസവും ഫോണ്‍നമ്പരും ചേര്‍ത്ത് തിരിച്ചറിയല്‍ രേഖ സഹിതം ബാങ്ക് നല്‍കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. പണം അടച്ചതിന്റെ പേ ഇന്‍ സ്ലിപ്പും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഏപ്രില്‍ അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."