HOME
DETAILS

പ്ലസ് വണ്‍ പ്രവേശനം: നീന്തലില്‍ പങ്കെടുക്കാനെത്തിയത് 200 പേര്‍

  
backup
May 18 2018 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d


നീലേശ്വരം: പ്ലസ് വണ്‍ പ്രവേശനത്തിനു രണ്ടു മാര്‍ക്കിന്റെ വെയിറ്റേജ് ലഭിക്കുന്നതിനായി ജില്ലയില്‍ ആയിരത്തോളം പേര്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ട്രയല്‍സിനെത്തിയത് ഇരുനൂറോളം പേര്‍ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും അധികാരികളെ കണ്ടാണ് പലരും നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. ഇതു കാണിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങി അപേക്ഷയ്‌ക്കൊപ്പം നല്‍കുകയാണ് പതിവ്.
എന്നാല്‍ ഇക്കുറി സര്‍ട്ടിഫിക്കറ്റ് മാത്രം പോരെന്നും നീന്തിക്കാണിക്കണമെന്നുള്ള ഉത്തരവിനെ തുടര്‍ന്നാണു ഇന്നലെ ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നീന്തല്‍ ട്രയല്‍സ് നടത്തിയത്. മാന്യയിലെ വിന്‍ടച്ച് സ്വിമ്മിങ് പൂള്‍, പാലാവയല്‍ സ്വിമ്മിങ് പൂള്‍, കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്‌കൂള്‍ സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളിലാണു വിദഗ്ധ നീന്തല്‍ പരിശീലകരുടെ സാന്നിധ്യത്തില്‍ ട്രയല്‍സ് നടത്തിയത്. മൂന്നു കേന്ദ്രങ്ങളിലുമായി ഇരുനൂറോളം പേരാണ് എത്തിയത്. അപേക്ഷിക്കാനുള്ള സമയം 30 വരെ നീട്ടിയതോടെ ഒരു തവണ കൂടി ഈ കേന്ദ്രങ്ങളില്‍ ട്രയല്‍സ് നടത്താനാണു തീരുമാനം.
അന്ന് ഇവിടങ്ങളിലെത്തി നീന്തിയവര്‍ക്കു മാത്രമേ രണ്ടു മാര്‍ക്ക് വെയിറ്റേജ് നല്‍കേണ്ടതുള്ളൂവെന്നാണു തീരുമാനം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago