അറവുശാലകള്‍ പൂട്ടിച്ച് യോഗി
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ അധികാരമേറ്റതിന് പിന്നാലെ അറവു ശാലകള്‍ക്ക് താഴിട്ട് യോഗി ആദിത്യനാഥ്. ഭരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ അലഹബാദിലെ രണ്ട് അറവു ശാലകളാണ് ആദിത്യ നാഥ് പൂട്ടിച്ചത്. അലഹബാദിലെ ലൈലി, അതാല പ്രദേശങ്ങളിലെ അറവു ശാലകളാണ് നിഗാമിന്റെ നേതൃത്വത്തില്‍ പൂട്ടിച്ചത്.
അതേസമയം ഇവ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് പൊലിസ് വ്യക്തമാക്കി. അടുത്തതായി രാംഭാഗ് പ്രദേശങ്ങളിലെ അറവുശാലകള്‍ പൂട്ടിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. യോഗി ആദിത്യ നാഥ് നേരത്തെ തന്നെ അറവുശാലകള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസം കയറ്റുമതി ചെയ്യുന്ന യു.പിയുടെ പ്രധാനവരുമാന മാര്‍ഗവും അറവുശാലകളില്‍ നിന്നുള്ള വരുമാനമാണ്.
യോഗിയുടെ ഈ നീക്കത്തെ ആശങ്കയോടെയാണ് സംസ്ഥാനത്തെ അറവുശാലാ ഉടമകള്‍ കാണുന്നത്. അറവുശാലകള്‍ പൂട്ടുന്നത് നിരവധി കുടംബങ്ങളെ ബാധിക്കുമെന്നും മാംസക്കയറ്റുമതി കുറയാന്‍ ഇടയാക്കുമെന്നും മീററ്റിലെ മാംസ വ്യാപാരിയായ സുഹമ്മദ് ഇംറാന്‍ യാക്കോബ് പറഞ്ഞു. നിലവില്‍ കേന്ദ്ര അംഗീകാരത്തില്‍ നാല്‍പ്പത് മാംസക്കയറ്റുമതി കമ്പനികളാണ് യു.പിയില്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം അറവുശാലകള്‍ പൂട്ടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഗാസിബാദിലെ ഇന്റര്‍നാഷനല്‍ അഗ്രോ ഫുഡ് ഉടമ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പത്രികയില്‍ ബി.ജെ.പി മുന്നോട്ട് വച്ച പ്രധാനകാര്യവും അറവുശാലകള്‍ പൂട്ടിക്കുമെന്നതായിരുന്നു. ഇതിന്റെ ആദ്യ പടിയായാണ് ഇതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."