കുംഭാര കോളനിയില്‍ ജനപ്രതിനിധികളുടെ സന്ദര്‍ശനം; നവീകരണത്തിന് പദ്ധതി
ചെറുതുരുത്തി: വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലെ കോഴിമാംപറമ്പ് കുംഭാര കോളനി നിവാസികള്‍ക്കള്‍ക്ക് ദുരതങ്ങള്‍ക്കൊടുവില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. പകര്‍ച്ച വ്യാധി ഭീക്ഷണിയുടെ നിഴലിലാണ് ഈ കോളനിയിലെ 13 കുടുംബങ്ങളിലെ 120 അംഗങ്ങളെന്നും, പ്രാകൃത യുഗത്തിലെ ജീവിത സാഹചര്യങ്ങളുമായി മല്ലിട്ടാണ് ഇവരുടെ ജീവിതമെന്നും സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘം ഇന്നലെ കോളനിയിലെത്തി.
ഇതോടെ തങ്ങളുടെ ദുരിതം കോളനി നിവാസികള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കോളനിയിലെ എല്ലാ വീടുകളും സംഘം സന്ദര്‍ശിച്ചു. ഇടുങ്ങിയ മുറികളും പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സ്ഥലമില്ലാത്ത അവസ്ഥയും ദുരിതം വര്‍ധിപ്പിക്കുന്നതായി സംഘം നേരിട്ട് മനസിലാക്കി. മലിനജലം കോളനിയിലാകെ കെട്ടിക്കിടക്കുന്നത് കൊതുകും കൂത്താടിയും വളരാന്‍ കാരണമാകുന്നുണ്ട്. അസുഖങ്ങള്‍ പരത്തുന്ന ഈച്ചകളും കോളനിയില്‍ ഉള്ളതായി സംഘം വിലയിരുത്തി. ശുദ്ധമായ കുടിവെള്ളം കോളനിയില്‍ ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
13 വീടുകള്‍ക്ക് ഒരു പൊതു ടാപ്പ് മാത്രമാണുള്ളത്. ഇതില്‍ വെള്ളം വരുന്നത് വല്ലപ്പോഴുമാണെന്നും കോളനി നിവാസികള്‍ പറഞ്ഞു. മണ്‍പാത്ര നിര്‍മാണമാണ് തങ്ങള്‍ക്ക് അറിയാവുന്ന ഏക ജോലിയെന്നും എന്നാല്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തത് വലിയ ദുരിതം സൃഷ്ടിക്കുകയാണെന്നും അവര്‍ അറിയിച്ചു. പരാതികള്‍ക്ക് പരിഹാരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലായ് രണ്ടാം വാരത്തില്‍ കോളനിയില്‍ മെഡിക്കല്‍ ക്യാംപ് നടത്തുന്നതിനും തീരുമാനമെടുത്തു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ, വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജയകൃഷ്ണന്‍, സുമിത്ര,ഡോ. സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഹരിദാസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."