ഹൈടെക്ക് ആകാന്‍ വടക്കാഞ്ചേരി നഗരസഭ: സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക്
വടക്കാഞ്ചേരി: നഗരസഭ ഹൈടെക്കാകുന്നതിന്റെ ഭാഗമായി വിവരശേഖരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. പുതിയ നഗരസഭ രൂപീകരണത്തിനു ശേഷം ആറു മാസത്തിനുള്ളില്‍ എല്ലാ സേവനങ്ങളും നഗരസഭയില്‍ ഓണ്‍ ലൈനില്‍ ലഭ്യമാക്കുകയാണ്.
കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ എല്ലാ വീടുകളും സ്ഥാപനങ്ങളും ജി.ഐ.എസില്‍ രേഖപ്പെടുത്തുന്നത്. ഇതിനായി 22 ജീവനക്കാരെ താല്‍ക്കാലികമായി ആറു മാസത്തേയ്ക്കു നിയമിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നു അനുമതി ലഭിച്ചിരുന്നു. ഇവരാണു വീടുകളില്‍ വിവരശേഖരണവും സ്ഥാപനങ്ങള്‍ ജി.ഐ.എസില്‍ ചേര്‍ക്കുകയും ചെയ്യുന്നത്.
കിലയുടേയും ഐ.കെ.എമ്മിന്റേയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം.) 16 സോഫ്റ്റ്‌വയറുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ഈ സോഫ്റ്റ്‌വയറുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് വടക്കാഞ്ചേരിയിലാണ്. ഇതോടൊപ്പം മൊബയില്‍ ആപ്ലിക്കേഷന്‍ കൂടി ലഭ്യമാക്കും.
കെട്ടിട നിര്‍മാണ അനുമതി, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തുനികുതി, തൊഴില്‍ നികുതി തുടങ്ങിയ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുക എന്നതാണ് നഗരസഭ ലക്ഷ്യമാക്കുന്നത്. പുതിയ നഗരസഭയായതുകൊണ്ട് നമ്പറിങ് ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. വടക്കാഞ്ചേരി നഗരസഭയില്‍ നടന്നുവരുന്ന വിവരശേഖരണ പ്രവര്‍ത്തികളോടെ എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."