കൊക്കുകള്‍ നാട്ടിലിറങ്ങിയത് കൗതുകമാകുന്നു
ഹരിപ്പാട്:കൊടും വരള്‍ച്ചയില്‍ വന്യജീവികള്‍ കാടിറങ്ങിയതു പോലെ, കൊക്കുകള്‍ തങ്ങളുടെ ആവാസ കേന്ദ്രങ്ങള്‍ വിട്ട് തീറ്റ തേടി ജനബാഹുല്യമുള്ള പ്രദേശങ്ങളിലേക്കിറങ്ങിയത് കൗതുകമാകുന്നു.
വരള്‍ച്ചയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ട് പുഴകളും നെല്‍പ്പാടങ്ങ ളും ക്രമാതീതമായി വറ്റിവരണ്ടതോടെയാണ് കൊക്കുകള്‍ നാട്ടിലിറങ്ങിയ ത്.ചെറുമീനുകളെയും ജലജീവികളെയും ഭക്ഷിച്ചിരുന്ന ഇത്തരം പക്ഷികള്‍ അന്നം മുട്ടിയതോടെ കൂട്ടത്തോടെ നാട്ടിലിറങ്ങുകയായിരുന്നു.
മനുഷ്യരുമായി ഏറെ അകലം പാലിച്ചിരുന്ന ഇവ തീറ്റ തേടി അപ്പര്‍ കുട്ടനാട്,ഓണാട്ടുകര മേഖലകളിലെ വീടുകളുടെ അടുക്കള വാതില്‍ക്കല്‍ വരെ എത്തി.
റോഡരുകിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ ആധിപത്യം പുലര്‍ത്തയിരുന്ന കാക്കകളെ തുരത്തിയാണ് പല പ്രദേശങ്ങളും കൊക്കുകള്‍ കൈയടക്കിയത്.ഇര തേടിയെത്തുന്ന പക്ഷികളെ വേട്ടയാടുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.
കുട്ടനാടന്‍ മേഖലയില്‍ മാത്രം കണ്ടിരുന്ന പ്രത്യേകയിനം കൊക്ക് (കരിമു ണ്ടി) ഏതാണ്ട് വംശനാശം സംഭവിച്ചു കഴിഞ്ഞു.
ഇരതേടിയെത്തുന്ന പക്ഷികളെ വേട്ടയാടുന്ന ക്രൂരത ദുഃഖകരമെന്ന് പക്ഷി സ്‌നേഹികള്‍ വിലപിക്കുമ്പോഴും പക്ഷി വേട്ട നിര്‍ബാധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."