സര്‍ക്കാര്‍ സ്കൂളില്‍ ബി.ജെ.പി കൊടിയുയര്‍ത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
അരാറിയ(ബിഹാര്‍): യു.പിയിലെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ബിഹാറിലെ അരാറിയ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊടിയുയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ 18 ന് ദാക് ഹരിപൂര്‍ മിഡില്‍ സ്കൂള്‍ കെട്ടിടത്തിലാണ് ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊടി ഉയര്‍ത്തിയത്.
സ്കൂളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും പോയതിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്കൂള്‍ പരിസരത്ത് അതിക്രമിച്ച് കൊടി ഉയര്‍ത്തുകയായിരുന്നുവെന്ന് പ്രധാനധ്യാപകന് പരാതിപ്പെട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഫൈസുല്‍ റഹ്്മാന്‍ പറഞ്ഞു. കൊടി ഉയര്‍ത്തുന്നത് പ്രധാനധ്യാപകന് ജഗദിഷ് മെഹ്ത തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൊടി ഉര്ത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥന് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംഭവത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബാബന്‍ സിങ് ഖേദം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."