മദീനപാഷന്‍: സ്പീക്കേഴ്‌സ് ഫോറം രൂപീകരിച്ചു
കളമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനപാഷന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പീക്കേഴ്‌സ് സിറ്റ് സംഘടിപ്പിച്ചു. സംഗമത്തില്‍ ജില്ലാ സ്പീക്കേഴ്‌സ് ഫോറം രൂപീകരിച്ചു. ജഅ്ഫര്‍ ഷെരീഫ് വാഫി ചെയര്‍മാനും അബ്ദുള്‍ റഊഫ് മണ്ണാര്‍ക്കാട് കണ്‍വീനറുമായാണ് ഫോറത്തിന് രൂപം നല്‍കിയിട്ടുള്ളത്. മദീനപാഷന്റെ പ്രചരണവുമായി മേഖലാ തലത്തില്‍ നടക്കുന്ന പ്രീകോണ്‍ സംഗമത്തിനും സ്‌നേഹസന്ദേശയാത്രയ്ക്കും സ്പീക്കേഴ്‌സ് ഫോറം നേതൃത്വം നല്‍കും.
കളമശ്ശേരി വാഫി കോളജില്‍ നടന്ന സംഗമം അന്‍സാര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മദീന പാഷന്‍ ജില്ലാ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ജഅ്ഫര്‍ ഷെരീഫ് വാഫി അധ്യക്ഷത വഹിച്ചു. താഹില്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. അബ്ദുള്‍ ഖാദര്‍ ഹുദവി, അബ്ദുള്‍ ജബ്ബാര്‍ ബാഖവി, ഉസ്മാന്‍ ഫൈസി, അന്‍സാര്‍ വാഫി, അഷ്‌റഫ് ഫൈസി, നാസര്‍ ഫൈസി, അന്‍സിഫ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും കണ്‍വീനര്‍ അബ്ദുള്‍ റഊഫ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."