കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷനു സമീപം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 4.10 മണിയോടെയായിരുന്നു അപകടം.
കാറുകളില്‍ നിന്നും പെട്രോള്‍ റോഡില്‍ പരന്നൊഴുകിയത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ പരിക്കേറ്റ കൊല്ലം വെട്ടിക്കവല വില്ലൂര്‍ ചേനക്കാല വടക്കേതില്‍ കുഞ്ഞുമോന്‍ (46), ഭാര്യ ഗ്രേസി (45), മക്കള്‍ നൃപ (17), കൃപ (15) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വടക്കേതില്‍ ജോബ് ഭവനില്‍ ജോണ്‍ വര്‍ഗീസിനെ (49) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊല്ലം വെട്ടിക്കവലയില്‍ നിന്നും കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ വളവില്‍ ടോറസ് ലോറിയെ മറികടക്കവെ എതിര്‍ദിശയില്‍ നിന്നും വന്ന കാറിലിടിക്കുകയായിരുന്നു. ആള്‍ട്ടോ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. കാലടിയില്‍ നിന്ന് അതിരമ്പുഴയ്ക്ക് വരികയായിരുന്ന കാറിലുണ്ടായിരുന്ന അതിരമ്പുഴ ഓട്ടകാഞ്ഞിരം സ്വദേശികളായ അമ്മയും മകനും അത്ഭുതകരമായി രക്ഷപെട്ടു.
അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇരുകാറുകളുടെയും മുന്‍വശം തകര്‍ന്ന് എണ്ണ റോഡില്‍ പരന്നൊഴുകിയത് കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കഴുകി വൃത്തിയാക്കി. ഹൈവേ പോലീസ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."