HOME
DETAILS

നിപാ വൈറസിനെ കണ്ടെത്തി; ഡോ. കാവ് ബിങ്

  
backup
May 23, 2018 | 6:50 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a1



കോഴിക്കോട് : നിപാ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ വവ്വാലുകള്‍ പരത്തുന്ന നിപാ വൈറസ് കണ്ടുപിടിക്കപ്പെട്ടത് 1999ലാണ്. മലേഷ്യക്കാരനായ കാവ് ബിങ് ചുവ എന്ന ശാസ്ത്രവിദ്യാര്‍ഥിയാണ് നിപാ എന്ന വില്ലന്‍ വൈറസിനെ ആദ്യം കണ്ടുപിടിച്ചത്. 1999ല്‍ ക്വാലാലംപൂര്‍ മലയ സര്‍വകലാശാലയിലെ വൈറോളജി ലാബില്‍ മൈക്രോസ്‌കോപ്പിലൂടെയാണ് ചുവ വൈറസിനെ കണ്ടെത്തിയത്.
വൈറസിന്റെ മാരകശേഷി ലോകത്തോട് തുറന്നു പറയാന്‍ കോളോയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലാബിലേക്ക് പറന്നു. അവിടെയുള്ള ശാസ്ത്രജ്ഞര്‍ ഈ വൈറസ് പരീക്ഷിക്കുകയും കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു.
പാരാമൈക്‌സോ വിഭാഗത്തില്‍പ്പെട്ട മാരകശേഷിയുള്ള വൈറസാണിതെന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി. വൈറസിന്റെ മാരകശേഷി തിരിച്ചറിയുകയും ചുവയുടെ പരീക്ഷണം അംഗീകരിക്കുകയും ചെയ്യുമ്പോഴേക്ക് നിപാ വൈറസ് മലേഷ്യയില്‍ പടര്‍ന്നു പിടിച്ചിരുന്നു. രോഗം ബാധിച്ച് നിരവധി പേര്‍ മരിക്കുകയും ചെയ്തു.
കൊതുകില്‍ നിന്ന് പകരുന്ന രോഗമാണിതെന്നായിരുന്നു ആരോഗ്യ വകുപ്പ് കരുതിയത്. അതുകൊണ്ട് തന്നെ മാരകമായി കൊതുകു നശീകരണത്തില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിപാ വൈറസ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതോടെ പന്നികളിലൂടെയാണ് വൈറസ് പടരുന്നതെന്ന് മനസിലാക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്തു. അങ്ങനെ രോഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഇപ്പോള്‍ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയന്‍സസ് ലബോറട്ടറിയില്‍ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയര്‍ ഡയരക്‌റാണ് ഡോ ചുവ. ഇംഗ്ലണ്ടിലും യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലും ആണ് ചുവ ഉപരി പഠനം പൂര്‍ത്തിയാക്കിയത്. ടിയോമാന്‍ എന്ന മറ്റൊരു വൈറസിനെയും കാവ് ബിങ് ചുവ കണ്ടെത്തിയിരുന്നു.
തന്റെ 65ാം വയസിലും ഡോ ചുവ ഗവേഷണം തുടരുകയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയാനുളള വാക്‌സിന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  6 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago