HOME
DETAILS

ജലസംരക്ഷണം: പ്രയോഗ വല്‍ക്കരണമാണ് അനിവാര്യം: എസ്.വൈ.എസ്

  
backup
March 24, 2017 | 6:08 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97-%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

കല്‍പ്പറ്റ: ലോക ജലദിനത്തില്‍ പ്രതിജ്ഞ പുതുക്കലും ദിനാചരണങ്ങളും പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടലും കേവലം ആചാരങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. ജല സംരക്ഷണവും പ്രകൃതി സംരക്ഷണവും വിശ്വാസത്തിന്റെ ഭാഗമാണന്ന് നിശ്കര്‍ഷിച്ച സമൂഹത്തിന് മേല്‍ കാര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടന്നും മത സംഘടനകളും മഹല്ല് ഭാരവാഹികളും മതപണ്ഡിതരും മേല്‍ വിഷയങ്ങളില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉപയോഗ ശൂന്യമായി കിടക്കുന്ന കുളങ്ങളും കിണറുകളും ശുദ്ധീകരിച്ച് ഉപയോഗ പ്രദമാക്കാന്‍ മുഴുവന്‍ മഹല്ലുകളിലെയും എസ്.വൈ.എസ് യൂനിറ്റ് കമ്മിറ്റി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. മെയ് ആദ്യവാരത്തില്‍ ജില്ലാ പ്രവര്‍ത്തക ക്യാംപും രണ്ടാം വാരത്തില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷിക ജില്ലാ സംഗമവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കാസര്‍ക്കോട് പള്ളിയില്‍ കയറി മദ്‌റസാ അധ്യാപകനെ വെട്ടികൊന്ന് കേരളം ഉത്തരേന്ത്യയാക്കാനുള്ള ഗൂഢശ്രമം തിരിച്ചറിയണമെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഇ.പി മുഹമ്മദലി, സി.പി ഹാരിസ് ബാഖവി, പി സുബൈര്‍, കെ.എ നാസര്‍ മൗലവി, കെ.സി.കെ തങ്ങള്‍, മുഹമ്മദ് കുട്ടി ഹസനി, അബ്ദുറഹ്മാന്‍ തലപ്പുഴ, എടപ്പാറ കുഞ്ഞമ്മദ്, സി അബ്ദുല്‍ ഖാദര്‍ മടക്കിമല, കുഞ്ഞമ്മദ് കൈതക്കല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  5 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  5 days ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  5 days ago
No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  5 days ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  5 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ

Kerala
  •  5 days ago
No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  5 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  5 days ago
No Image

'ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ എനിക്കിതിൽ അത്ഭുതമില്ല'; ഉള്ളുപൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത

Kerala
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിൽ സ്ഥാനമില്ല; മറ്റൊരു ടീമിനായി മിന്നും സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  5 days ago