കശുവണ്ടി തൊഴിലാളികളുടെ കരിദിനാചരണവും പ്രതീകാത്മക ആത്മഹത്യയും
കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ രണ്ടാം വാര്‍ഷികദിനത്തിലും നടപ്പിലാക്കാതെ തൊഴിലാളികളെ പറ്റിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന വിടുവായിത്തം നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കാതെ കോടികള്‍ ചെലവഴിച്ച് രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ച് കെ.ടി.യു.സി (ജെ) കശുവണ്ടി മേഖലയില്‍ സംഘടിപ്പിച്ച കരിദിനാചരണവും പ്രതീകാത്മക ആത്മഹത്യാസമരവും കൊടുവിള പെനിയല്‍ കാഷ്യു ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാന്‍സിസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ സി. മോഹനന്‍പിള്ള, എഴുകോണ്‍ സത്യന്, ജില്ലാ സെക്രട്ടറി ബാബുരാജ്, മണിമോഹനന്‍ നായര്‍, ജോയി കോണുവിള, ഫാക്ടറി കണ്‍വീനര്‍മാരായ സന്ധ്യ, ബേബി, സുനി, പസ്ക്കാള്, യേശുദാസന്, ക്ലെമന്റ്, തോമസ്, ഫ്രാന്‍സിസ്, ഷാജി, പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."